അങ്കമാലിയിൽ കോവിഡ് വ്യാപകമാകുന്നു

അങ്കമാലി: മേഖലയില്‍ കോവിഡ് വ്യാപിക്കുന്നു. നഗരസഭ പ്രദേശത്തും കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലുമായി 12 പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. കറുകുറ്റി പഞ്ചായത്തില്‍ കുടുംബത്തിലെ അഞ്ചുപേര്‍ അടക്കം ഏഴുപേര്‍ക്കും മൂക്കന്നൂരില്‍ മൂന്നുപേര്‍ക്കും തുറവൂര്‍ പഞ്ചായത്തിലും അങ്കമാലി നഗരസഭ പരിധിയില്‍ ഓരോരുത്തര്‍ക്കുമാണ് സ്രവ പരിശോധനഫലം പോസിറ്റിവായത്. കറുകുറ്റി പഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് കുടുംബത്തിലെ അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.