കോവിഡ് ബാധിച്ച്​ റിട്ട. സുബേദാർ മേജർ മരിച്ചു

ചെങ്ങന്നൂർ: ആലാ പെണ്ണുക്കര വി.കെ.വി സദനത്തിൽ റിട്ട. സുബേദാർ മേജർ വി.കെ. വാസുദേവൻ (80) കോവിഡ്​ ബാധിച്ച്​ മരിച്ചു. മരണാനന്തരം സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റിവാണെന്ന്​ കണ്ടെത്തിയത്. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ കലശലായി ചികിത്സയിലായിരുന്നു. ശനിയാഴ്ച ചെറിയനാട് കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽനിന്ന്​ വീട്ടിലെത്തിച്ച്​ വൈകീട്ട് അ​േഞ്ചാടെയാണ് മരണം. തിങ്കളാഴ്ച സ്രവ പരിശോധനയിൽ പോസിറ്റിവാണെന്ന്​ തെളിഞ്ഞു. വൈകീട്ട് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്​ വീട്ടുവളപ്പിൽ മൃതദേഹം സംസ്​കരിച്ചു. ചടങ്ങിൽ പങ്കെടുത്തവരെല്ലാം ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ഭാര്യ: ചന്ദ്രമതി (റിട്ട. അധ്യാപിക). മക്കൾ: ലസിത, ബീന, ലതിക. മരുമക്കൾ: പ്രസാദ്, റെജി, പരേതനായ ശശി. ചിത്രം: APG51 Covid Death Vasudevan വി.കെ. വാസുദേവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.