ലോട്ടറി തൊഴിലാളികൾക്ക് ബോണസ് അനുവദിക്കണം

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ലോട്ടറി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് 10,000 രൂപ ബോണസ് അനുവദിക്കണമെന്ന് ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനുള്ള ധനസഹായമായി കൂപ്പൺ വഴി നൽകിയ 3500 രൂപ വായ്പ നിലവിലുള്ള തൊഴിൽ പ്രതിസന്ധി കണക്കിലെടുത്ത് ഗഡുക്കളായി തിരിച്ചുപിടിക്കുന്നതിന് ക്ഷേമ ബോർഡ് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് സർദോ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബാബു കടമക്കുടി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജി ഇടപ്പള്ളി, വിദ്യ ശാന്തൻ, എം.എസ്. റെജി, സി.എം. വിനോദിനി, ബെന്നി മൂക്കന്നൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.