മരട് പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾക്ക് വാടക ഇളവ്

നെട്ടൂർ: മരട് രാജ്യാന്തര പച്ചകറി മാർക്കറ്റിലെ വ്യാപാരികൾക്ക് രണ്ട് മാസത്തെ വാടക ഒഴിവാക്കി നൽകാൻ ജില്ല കലക്ടർ എസ്. സുഹാസ് നിർദേശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണായതിനാൽ കച്ചവടം കുറഞ്ഞത് വ്യാപാരികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്​ടിച്ചിരുന്നു. മരട് കാർഷിക നഗര മൊത്തവ്യാപാര വിപണിയുടെ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏപ്രിൽ, മേയ് മാസങ്ങളിലെ വാടകയാണ് ഒഴിവാക്കി നൽകിയത്. കൃഷി വകുപ്പി​ൻെറ കീഴിൽ മാർക്കറ്റി​ൻെറ അധീനതയിലുള്ള കടകൾക്കാണ് വാടക ഒഴിവാക്കി നൽകുന്നത്. മാർക്കറ്റിൽ ഇ-ടോയ്​ലറ്റ് സംവിധാനം വേഗത്തിൽ പൂർത്തിയാക്കണമെന്നും കലക്ടർ യോഗത്തിൽ നിർദേശിച്ചു. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന് മരട് കൃഷി ഭവന് സ്​ഥലം നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. കുടുംബശ്രീ തൊഴിലാളികളുടെ ലോക്ഡൗൺ കാലത്തെ വേതനം നൽകാനും യോഗം തീരുമാനിച്ചു. ലേലച്ചന്ത ഇന്നുമുതൽ നെട്ടൂർ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു മാസമായി അടച്ച മരട് മാർക്കറ്റിലെ പഴം, പച്ചക്കറി ലേലച്ചന്ത വ്യാഴാഴ്​ച മുതൽ തുറക്കും. മുളന്തുരുത്തി, ആലങ്ങാട്, കരുമാലൂർ, കുന്നുകര, പാറക്കടവ്, ചെല്ലാനം, നെടുമ്പാശ്ശേരി, ചേന്ദമംഗലം, എടക്കാട്ടുവയൽ ബ്ലോക്കുകളിലെ കർഷക കൂട്ടായ്മകളുടെ ഉൽപന്നങ്ങൾക്കാണ് ഇവിടെ ലേലം ചെയ്യുന്നതിനുള്ള സൗകര്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.