​െകാച്ചി നഗരസഭ കാര്യാലയം ശുചീകരിച്ചു

കൊച്ചി: ഇടക്കൊച്ചി നോർത്ത് ഡിവിഷൻ കൗൺസിലർ കെ.ജെ. ബെയ്‌സിലിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്​ കൊച്ചി നഗരസഭ കാര്യാലയം അണുമുക്തമാക്കി. അഗ്​നിരക്ഷാസേനയും ഓഫിസ്​ ജീവനക്കാരും നേതൃത്വം നൽകി. ബെയ്സിൽ കഴിഞ്ഞ തിങ്കളാഴ്ച ഓഫിസിലെത്തിയിരുന്നു. ഇദ്ദേഹത്തി​ൻെറ ഭാര്യക്കും കോവിഡാണ്. കൗൺസിലറുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന മേയർ, സെക്രട്ടറി, ആറ് സ്ഥിരം സമിതി ചെയർമാൻമാർ, കൗൺസിലർമാർ, സൂപ്രണ്ടിങ്​ എൻജിനീയർ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ ക്വാറൻറീനിലാണ്. വ്യാഴാഴ്​ച മുതൽ ഓഫിസ് സാധാരണനിലയിൽ പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.