സപ്ലൈകോ ഓണച്ചന്തകള്‍ നാളെ മുതല്‍

കൊച്ചി: സംസ്ഥാനത്ത് സപ്ലൈകോ ജില്ലതല ഓണച്ചന്തകള്‍ വെള്ളിയാഴ്​ച മുതല്‍ 30 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. 14 ജില്ല ആസ്ഥാനങ്ങളില്‍ റീജനല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്ത നടക്കുക. കോവിഡ് പ്രോട്ടോക്കോളിന്​ പുറമെ ഗ്രീന്‍ പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവർത്തനം. അവധി ബാധകമല്ല. കണ്ടെയ്​ൻമൻെറ്​ സോണുകളില്‍ രാവിലെ 8.30ന് ആരംഭിച്ച് കലക്ടര്‍ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സി.എം.ഡി (ഇന്‍-ചാര്‍ജ്) അലി അസ്ഗര്‍ പാഷ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.