ക്വാറൻറീൻ കേന്ദ്രത്തിനെതിരെ നാട്ടുകാർ

ആലുവ: അന്തർ സംസ്ഥാനക്കാരായ 11 പേരെ ജനവാസ മേഖലയിലെ വീട്ടിൽ അനധികൃതമായി ക്വാറൻറീൻ ചെയ്യിപ്പിച്ചതിനെതിരെ നാട്ടുകാരുടെ പരാതി. നഗരസഭ 19ാം വാർഡിൽ ഫ്രണ്ട്ഷിപ്പ് ലൈൻ വെസ്​റ്റ്​ റോഡിലെ വീട്ടിലാണ് ഇവരെ പാർപ്പിച്ചിട്ടുള്ളത്​. കെ.എസ്.ഇ.ബി കരാറുകാര​ൻെറ തൊഴിലാളികളാണെന്ന് പറയപ്പെടുന്നു. നേരത്തേ രണ്ടുവട്ടം സമാന സാഹചര്യമുണ്ടായിട്ടുണ്ട്​. പെരിയാർവാലി റെസിഡൻറ്​സ്​ അസോസിയേഷൻ സെക്രട്ടറി ജോസ് അക്കരക്കാര​ൻെറ നേതൃത്വത്തിൽ നാട്ടുകാർ വാർഡ് കൗൺസിലർക്കും പൊലീസിനും പരാതി നൽകി. കീഴ്​മാട്​ പഞ്ചായത്ത്​ കോവിഡ്​ മുക്​തം ആലുവ: കോവിഡ് വ്യാപന കേന്ദ്രമായിരുന്ന കീഴ്മാട് ഗ്രാമപഞ്ചായത്ത് ഒന്നര മാസം കൊണ്ട് രോഗമുക്​തമായി. ആകെയുണ്ടായിരുന്ന 177 രോഗികളിൽ അവസാനയാളും ബുധനാഴ്​ച ആശുപത്രി വിട്ടു. വിദേശത്ത് നിന്നെത്തിയ നാല് കോവിഡ് രോഗികൾ മാത്രം നിലനിൽക്കെ ജൂൺ 26നാണ് ആദ്യ സമ്പർക്ക രോഗി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്. സമ്പർക്ക രോഗികൾ മാത്രം 170ഓളം പേരുണ്ടായി. പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ നടന്ന ചിട്ടയായ പ്രതിരോധ പ്രവർത്തനമാണ് കോവിഡ് മുക്തമാകാൻ സഹായകമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.