രാമമംഗലം ഹൈസ്‌കൂളിന്​ ഹൈടെക് മന്ദിരം

പിറവം: ജില്ലയിലെ ഒന്നാംകിട ഹൈടെക്​ മന്ദിരത്തി​ൻെറ നിർമാണം പൂർത്തിയാക്കി രാമമംഗലം ഹൈസ്‌കൂൾ. ഹൈസ്‌കൂളിലെ പൂ​ർവ വിദ്യാർഥികളായ കുമാരിഷിബുലാലും സഹോദരൻ പെരികിലത് പി.ഡി. ജോയിയും കുമാരിയുടെ ഭർത്താവ് ഇൻഫോസിസ് മുൻ സി.ഇ.ഒയും സഹ സ്ഥാപകനുമായ എസ്.ഡി. ഷിബുലാൽ എന്നിവർ ചേർന്ന് രണ്ടരക്കോടി മുടക്കിയാണ് ബഹുനില ഹൈടെക് മന്ദിരം നിർമിച്ചത്. വിദേശത്തായിരുന്ന കുമാരിയും ഷിബുലാലും കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ മീറ്റിങിലൂടെയാണ് സ്‌കൂൾ മന്ദിരം സമർപ്പിച്ചത്. പി.ഡി. ജോയി താക്കോൽ ദാനവും ശിലാഫലകം അനാച്ഛാദനവും നേരിട്ട്​ നിർവഹിച്ചു. ഐ.ജി പി. വിജയൻ മുഖ്യ സന്ദേശം നൽകി. ദേവസ്വം മാനേജർ ഡോ.കെ. എൻ. സുബ്രഹ്മണ്യൻ നമ്പൂതിരി അധ്യക്ഷനായി. അനൂപ് ജേക്കബ് എം.എൽ.എ, ബ്ലോക്ക് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, പഞ്ചായത്ത്​ പ്രസിഡൻറ് കെ.എ. മിനികുമാരി എന്നിവർ സംസാരിച്ചു. Em PRM 5 School inaguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.