പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം പുനരാലോചിക്കണം

പത്തനംതിട്ട: പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18ൽനിന്ന്​ 21 ആയി പുനർനിർണയിക്കുന്നത് സംബന്ധിച്ച തീരുമാനം പുനരാലോചനക്ക് വിധേയമാക്കണമെന്ന് എസ്.വൈ.എസ് ജില്ല കാബിനറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തു നിലനിൽക്കുന്ന സദാചാര മൂല്യങ്ങൾ തകരാനും ലൈംഗിക അരാചകത്വം ഉടലെടുക്കാനും ഇത്​ കാരണമാകും. ശാസ്ത്രീയ പഠനങ്ങൾ നടത്തി അവധാനതയോടെ മാത്രമേ തീരുമാനം എടുക്കാവൂ. ഇത്തരം അപ്രധാന വിഷയങ്ങൾ ഉയർത്തി ജനശ്രദ്ധ തിരിച്ചുവിടുന്നതിൽനിന്ന്​ കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിന്​ ജില്ലതലത്തിൽ നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ്​ സലാഹുദ്ദീൻ മദനി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.