കുമ്പഴ മത്സ്യച്ചന്ത ഇന്ന്​ തുറക്കും

പ്രവർത്തനം രാവിലെ നാലുമുതൽ രാവിലെ ആറുവരെ പത്തനംതിട്ട: കോവിഡ് പടർന്നുപിടിച്ചതിനാൽ അടച്ചിട്ട കുമ്പഴ മത്സ്യച്ചന്ത ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന്​ നഗരസഭ ചെയർപേഴ്സൻ റോസ്​ലിൻ സന്തോഷ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനം. ഫെൻസിങ്​ ക്രമീകരിച്ച്​ അണുനാശിനി തളിച്ച്​ സ്​റ്റിക്കർ, ബോർഡ് എന്നിവയും സ്ഥാപിച്ചു. ചന്തയുടെ പ്രവർത്തനം രാവിലെ നാലുമുതൽ രാവിലെ ആറുവരെയായിരിക്കും. നിരീക്ഷിക്കാൻ വളൻറിയർമാരെയും നിയോഗിച്ചു. യോഗത്തിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ സിന്ധു അനിൽ, കൗൺസിലർമാരായ പി.വി. അശോക് കുമാർ, അൻസർ മുഹമ്മദ്, നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, സ്​റ്റേഷൻ ഹൗസ് ഓഫിസർ എസ്​. ന്യൂമാൻ, ഹെൽത്ത് സൂപ്പർവൈസർ എ. ബാബു കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു ജോർജ്, വ്യാപാരി വ്യവസായി പ്രതിനിധികളായ നെജിം രാജൻ, അഷറഫ്, അൻസാരി അസീസ്, സിറാജ് ഹൈദർ, എം. നസീർ, ഷമീർ ഷാജഹാൻ, എസ്. അബ്​ദുൽവഹാബ്, നൗഷാദ് എന്നിവരും പങ്കെടുത്തു. ഇതിനിടെ നഗരസഭ ചന്ത തുറക്കാൻ തീരുമാനിച്ചതറിഞ്ഞ്​ വീണാ ജോർജ്​ എം.എൽ.എ ബുധനാഴ്​ച ഉച്ചക്കുശേഷം ഒാ​ൺ​ൈലൻ യോഗം വിളിച്ചതായും എന്നാൽ, തങ്ങൾ ബഹിഷ്​കരിച്ചതായും ഭരണകക്ഷി അംഗങ്ങൾ പറഞ്ഞു. നഗരസഭയുടെ കീഴിലുള്ള ചന്തയുടെ കാര്യത്തിൽ ഇടപെടാൻ എം.എൽ.എക്ക്​ അവകാശമില്ലെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.