പി.എസ്.സി ചെയർമാൻ ഉത്തരവാദിത്തം മറക്കരുത് -മെക്ക

കൊച്ചി: പബ്ലിക് സർവിസ്​ കമീഷൻ ചെയർമാൻ സ്ഥാനത്തിൻെറ മഹത്ത്വവും ഉത്തരവാദിത്തവും മറക്കരുതെന്ന് മെക്ക. 50 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ ആശങ്കകൾക്ക് അറുതിവരുത്താൻ ബാധ്യസ്ഥനായ ഭരണഘടനാ സ്ഥാപനമേധാവിയുടെ പ്രതികരണങ്ങളും മറുപടികളും പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതും അപമാനിക്കുന്നതുമാകരുത്. നാലാംകിട രാഷ്​ട്രീയക്കാര​ൻെറ നിലവാരത്തിൽ പ്രതികരിക്കുന്നത്​ അവസാനിപ്പിക്കണം. എൻ.സി.എ നിയമനചട്ടം ദുർവ്യാഖ്യാനം ചെയ്ത് പത്തുതവണവരെ പുനർവിജ്ഞാപനം നടത്തുന്ന നടപടി തിരുത്തണമെന്ന്​ ആവശ്യപ്പെട്ട് മെക്ക നൽകിയ നിവേദനങ്ങൾക്ക് പ്രതികരണമോ പരിഹാരമോ ഉണ്ടാക്കാതെ ചട്ടവിരുദ്ധ നടപടികൾ തുടരുകയാണ്. റാങ്കുപട്ടികയുടെ വലുപ്പം കുറക്കാനുള്ള തീരുമാനത്തിലും ദുരൂഹതയുണ്ടെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.