ക്വാറികളുടെ പ്രവർത്തനം: തൽസ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവി​െൻറ കാലാവധി​ നീട്ടി

ക്വാറികളുടെ പ്രവർത്തനം: തൽസ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവി​ൻെറ കാലാവധി​ നീട്ടി കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ കാര്യത്തിൽ തൽസ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവ്​ സെപ്​റ്റംബർ 15 വരെ നീട്ടി ഹൈകോടതി ഉത്തരവിട്ടു. ദൂരപരിധി പുതുക്കി ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ്​ ചോദ്യംചെയ്​ത്​ സർക്കാറും ക്വാറി ഉടമകളും നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ അലക്​സാണ്ടർ തോമസി​ൻെറ നിർദേശം​. സ്ഫോടനം നടക്കുന്ന പാറമടകളുടെ ദൂരപരിധി ജനവാസ മേഖലയിൽനിന്ന് 200 മീറ്ററും അല്ലാത്തവയുടേത്​ 100 മീറ്ററുമാക്കിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരായ ഹരജികളാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. കഴിഞ്ഞയാഴ്​ച കേസ്​ പരിഗണിച്ച​പ്പോൾ രണ്ടാഴ്ചത്തേക്ക് തൽസ്ഥിതി തുടരാൻ നിർദേശിച്ച് സിംഗിൾബെഞ്ച്​ ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. ഇതി​ൻെറ കാലാവധിയാണ്​ ​നാലാഴ്​ച​ത്തേക്ക്​ കൂടി നീട്ടിയത്​. ഹരജി വീണ്ടും സെപ്​റ്റംബർ 11ന്​ പരിഗണിക്കും. ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രായോഗികമല്ലെന്നും കേരളത്തിൻെറ പ്രത്യേക ഭൂഘടനയും ജനസാന്ദ്രതയും പരിഗണിച്ച് ജനവാസ മേഖലയിൽനിന്ന് 50 മീറ്റർ ദൂരപരിധിയിലാണ് പാറമടകൾക്ക് അനുമതി നൽകുന്നതെന്നുമാണ്​ സർക്കാറി​ൻെറയും ക്വാറി ഉടമകളുടെയും ഹരജികളിലുള്ളത്​. തൽസ്​ഥിതി ഉത്തരവ്​ നീട്ടിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഹരിത ട്രൈബ്യൂണൽ നിർദേശം പാലിക്കണമെന്ന്​ കോടതി ആവർത്തിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.