മണ്ണ് കടത്തല്‍: നഗരസഭ ഓഫിസ് ഉപരോധിച്ചു

അങ്കമാലി. നായത്തോട് ജി. മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളി‍ൻെറ മണ്ണ് കടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫിസ്​ ഉപരോധിച്ചു. പ്രതിപക്ഷ ​േനതാവ് റീത്താപോള്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടി.ടി ദേവസിക്കുട്ടി, റെജി മാത്യു, ബാസ്​റ്റിന്‍ ഡി. പാറയ്ക്കല്‍, സാജി ജോസഫ്, കെ.ആര്‍ സുബ്രന്‍, എം.എ സുലോചന, ഷെല്‍സി ജിന്‍സണ്‍, ബിനി ബി.നായര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. EA ANKA 50 UPARODHAM നായത്തോട് സ്കൂളി​ൻെറ മണ്ണ് കൊള്ള നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അങ്കമാലി നഗരസഭ ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച ഉപരോധം. രണ്ട് റോഡുകള്‍ തുറന്നു അങ്കമാലി: വെള്ളക്കെട്ട് രൂക്ഷമായ നഗരസഭ എട്ടാം വാര്‍ഡിലെ കുന്ന് പ്രദേശത്ത് കട്ട വിരിച്ച് നവീകരിച്ച രണ്ട് റോഡുകള്‍ തുറന്നു. ലക്ഷം വീട് റോഡ് നഗരസഭ വൈസ് ചെയര്‍മാന്‍ എം.എസ് ഗിരീഷ് കുമാറും ഡോക്ടേഴ്സ് ലൈന്‍ റോഡ് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ. സലിയും ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബിജി ജെറി അധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ ജെറി പൗലോസ്, ഡെന്നി തെറ്റയില്‍, ജെറി വര്‍ഗീസ്, ലോറന്‍സ് പള്ളിപ്പാട്ട്, ജോസ് കല്ലേലി എന്നിവര്‍ സംസാരിച്ചു. EA ANKA 51 ROADS കട്ട വിരിച്ച് നവീകരിച്ച അങ്കമാലി നഗരസഭയിലെ എട്ടാം വാര്‍ഡിലെ കുന്ന് ലക്ഷം വീട് റോഡ് നഗരസഭ വൈസ് ചെയര്‍മാന്‍ എം.എസ് ഗിരീഷ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.