സാഗര ആശുപത്രിയിൽ ആദ്യ ശ്വാസകോശ ശസ്ത്രക്രിയ വിജയകരം

അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ ആദ്യ ശ്വാസകോശ ശസ്ത്രക്രിയ വിജയകരം. ശ്വാസകോശത്തിൽ പഴുപ്പ് അടിഞ്ഞ് സുഷിരം വീണതുമൂലം രക്തത്തിൽ ഓക്സിജ​ൻെറ അളവ് കുറഞ്ഞ് ഗുരുതരാവസ്ഥയിലെത്തിയ ആലപ്പുഴ കനാൽ വാർഡിലെ എം.എ. അബ്​ദുൽ റഹ്മാനാണ്​ (62) ശസ്ത്രക്രിയക്ക്​ വിധേയനായത്. പ്രമുഖ കാർഡിയോ തൊറാസിക് സർജൻ ഡോ. എൻ. അരുണി​ൻെറ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ അനസ്തേഷ്യവിഭാഗം മേധാവി ഡോ. ദീപ, ഒ.ടി. അശ്വതി, ശ്രുതി, ജ്യോത്സന, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ രോഗി ആശുപത്രി വിട്ടു. ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ് ഒഴിച്ചുനിർത്തിയാൽ ശ്വാസകോശ ശസ്ത്രക്രിയ നടത്താൻ സൗകര്യമുള്ള ഏക ആശുപത്രിയാണ് സാഗര. പട്ടികജാതി ക്ഷീരകർഷകരുടെ മക്കൾക്ക് ടെലിവിഷൻ വിതരണം ചെയ്തു അമ്പലപ്പുഴ: കോവിഡ്​ വ്യാപനം മൂലം ഓൺലൈൻ പഠനം നടത്താനാവാത്ത ക്ഷീരസംഘത്തിലെ പട്ടികജാതി ക്ഷീരകർഷകരുടെ മക്കൾക്ക് ടെലിവിഷൻ വിതരണം ചെയ്തു. തിരുവനന്തപുരം മേഖലതല ഉദ്ഘാടനം മിൽമ തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ് നിർവഹിച്ചു. യൂനിയൻ ഭരണസമിതി അംഗങ്ങളായ കരുമാടി മുരളി, എസ്. സദാശിവൻ പിള്ള, വി.വി. വിശ്വൻ, മാർക്കറ്റിങ്​ മാനേജർ ബി. സുരേഷ് കുമാർ, ആലപ്പുഴ പി ആൻഡ്​ ഐ വിഭാഗം മാനേജർ ഡോ. ആർ.കെ. ശാമുവൽ, കെ. ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുത്തു. വൈദ്യുതി മുടങ്ങും മാന്നാർ: ചെന്നിത്തല സെക്​ഷനി​െല വലിയകുളങ്ങര, കുറ്റിയിൽ, ശ്രീകുമാരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്​ച പകൽ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.