വെബിനാർ നടത്തി

ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളജ്​ സുവോളജി വിഭാഗം 'കേരളത്തിലെ ഉഭയജീവികളുടെയും ഉരഗങ്ങളുടെയും വൈവിധ്യം' വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയുടെ എഡ്ജ് ഫെലോഷിപ് ജേതാക്കളും കേരള വനഗവേഷണ കേന്ദ്രത്തിലെ വിദ്യാർഥികളുമായ സന്ദീപ് ദാസ്, കെ.പി. രാജ്കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജോൺസൺ ബേബി, വകുപ്പ് മേധാവി ഡോ. ആനീസ് ജോസഫ്, പ്രോഗ്രാം കോഓഡിനേറ്റർ ഡോ. ആർ. അഭിലാഷ്, ഡോ. എ. എബ്രഹാം എന്നിവർ സംസാരിച്ചു. പീത പതാകദിനം ആചരിച്ചു മാന്നാർ: ഇരമത്തൂർ 1926ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ശാഖ പീത പതാക ദിനം ആചരിച്ചു. ക്ഷേത്രം ശാന്തി രാജേഷി​ൻെറ നേതൃത്വത്തിൽ പൂജ നടത്തി. ശാഖ യോഗം പ്രസിഡൻറ്​ കെ. വാസു ഐക്കര പതാക ഉയർത്തി. ദയകുമാർ ചെന്നിത്തല, കെ.ആർ. സോമരാജൻ, ബിജു വയൽവാരം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.