'വ്യാപാരി കര്‍ഷകമിത്ര' പുരസ്കാര വിതരണം

അങ്കമാലി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെടുമ്പാശ്ശേരി മേഖലയിലെ വ്യാപാരികള്‍ ആരംഭിച്ച സമൃദ്ധി അടുക്കളത്തോട്ടം പദ്ധതിയിലെ വിജയികള്‍ക്ക് 'വ്യാപാരി കര്‍ഷകമിത്ര പുരസ്കാരങ്ങള്‍' വിതരണം ചെയ്തു. യൂനിറ്റ് തലങ്ങളില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും മേഖല കമ്മിറ്റി പുരസ്കാരം വിതരണം ചെയ്തു. മികച്ച വ്യാപാരി കര്‍ഷകനുള്ള 'വ്യാപാരി കര്‍ഷക മിത്ര' പുരസ്കാരത്തിന് ചൊവ്വര യൂനിറ്റിലെ സിജോ ജോര്‍ജും മികച്ച വ്യാപാരി വനിത കര്‍ഷകക്കുള്ള 'വ്യാപാരി കര്‍ഷക മിത്ര' പുരസ്കാരത്തിന് വട്ടപ്പറമ്പ് യൂനിറ്റിലെ ആനി റപ്പായിയും അര്‍ഹരായി. അന്‍വര്‍ സാദത്ത് എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മേഖല പ്രസിഡൻറ്​ സി.പി. തരിയന്‍ അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി എല്‍ദോ, കുന്നുകര കൃഷി ഓഫിസര്‍ അനിത കെ. മേനോന്‍, ജില്ല വൈസ് പ്രസിഡൻറ് ജോജി പീറ്റര്‍, കെ.ബി. സജി, ഷാജു സെബാസ്​റ്റ്യന്‍, സുബൈദ നാസര്‍, ടി.എസ്. മുരളി, എ.വി. രാജഗോപാല്‍, പി.എന്‍. രാധാകൃഷ്ണന്‍, സാലുപോള്‍, പി. പി. ശ്രീവത്സന്‍, ജിഷ ശ്യാം, കെ. ജെ. പോള്‍സണ്‍, കെ.ജെ. ഫ്രാന്‍സിസ്, ബൈജു ഇട്ടൂപ്പ്, എം.കെ. മധു, ഡേവിസ് മൊറേലി എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രിക്ക് നിവേദനം നൽകി അങ്കമാലി: നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയുടെ നേതൃത്വത്തിലുള്ള ​െചത്തിക്കോട്-തുറവുങ്കര പാലം നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് സി.പി.എം ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പെരിയാറി​ൻെറ മുഖ്യകൈവഴികളിലൊന്നായ ചെങ്ങല്‍തോട് വിമാനത്താവള കമ്പനി നീരൊഴുക്ക് തടസ്സപ്പെടുത്തിയാണ് റൺവേ നിര്‍മിച്ചിട്ടുള്ളതെന്ന് ഏരിയ സെക്രട്ടറി ഷിബു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അശാസ്ത്രീയമായി റൺവേ നിര്‍മിച്ചതുമൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുമുണ്ടായ പ്രളയങ്ങളില്‍ അങ്കമാലി നഗരസഭയിലെ ചെത്തിക്കോട്, കാഞ്ഞൂര്‍ പഞ്ചായത്തിലെ തുറവുങ്കര പ്രദേശങ്ങള്‍ വെള്ളത്തിന്​ അടിയിലാകുകയും 600ഓളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേണ്ടി വന്നതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.