രണ്ടുകിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ

കളമശ്ശേരി: താമസസ്ഥലത്ത് കഞ്ചാവ് ചില്ലറവിൽപന നടത്തിവന്ന രണ്ടുപേരെയും വാങ്ങാനെത്തിയ രണ്ടുപേരെയും കളമശ്ശേരി പൊലീസ് അറസ്​റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സരോവരത്തിൽ നൗഫൽ (30), പൊന്നാനി കാഞ്ഞിരമുക്ക് കീഴ്കുളത്തിൽ വിനോദ് (25), ചേർത്തല സ്വദേശികളായ പുത്തൻപുരക്കൽ ഷൈമോൻ (22), തണ്ടാശ്ശേരി ശ്യാം (26) എന്നിവരാണ്​ പിടിയിലായത്. വൈകീട്ട് നാ​േലാടെ കളമശ്ശേരി ഹിദായത്ത് നഗറിന് സമീപം വാടകവീട്ടിൽനിന്നാണ് നാലുപേരും അറസ്​റ്റിലായത്. അപരിചിതർ വന്നുപോകുന്നതായി ചിലർ വിളിച്ചറിയിച്ചതനുസരിച്ച് കൺട്രോൾ റൂം പൊലീസെത്തി പിടികൂടുകയായിരുന്നു. രണ്ട് കിലോ കഞ്ചാവും ത്രാസും പിടികൂടി. ഒന്നര മാസം മുമ്പാണ് ഇവർ വീട് വാടകക്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.