തമിഴ്​നാട്ടിൽനിന്ന്​ ബന്ധുക്കളുടെ ഒഴുക്ക്​ ; രക്ഷാപ്രവർത്തനം കോവിഡ്​ ഭീതിയിൽ

*രക്ഷാപ്രവർത്തകന്​ കോവിഡ്​ മൂന്നാർ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നതിനിടെ രക്ഷാപ്രവർത്തകരിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിന്നുള്ള ഫയർ ആൻഡ്​ റസ്ക്യൂ യൂനിറ്റ്​ അംഗത്തിനാണ് രോഗം ബാധിച്ചത്. സൻെറിനൽ സർ​വെയ്​ലൻസി​ൻെറ ഭാഗമായി ആലപ്പുഴയിൽ ​െവച്ചാണ് ഇദ്ദേഹത്തി​ൻെറ സ്രവ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതായി അറിയിച്ചതോടെ ഇദ്ദേഹത്തെ ഇന്നലെ ആംബുലൻസിൽ ആലപ്പുഴക്ക്​ അയച്ചു. ഇയാളടങ്ങിയ 25 അംഗ യൂനിറ്റിനെ ദുരന്ത സ്ഥലത്തുനിന്ന് തിരിച്ചയച്ചു. ദുരന്തഭൂമിയിൽ കോവിഡ് സ്ഥിരീകരിച്ചത് രക്ഷാപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം ദുരന്തത്തിൽപെട്ട ഉറ്റവരെയും ബന്ധുക്കളെയും തേടി കോവിഡ്​ വ്യാപനം രൂക്ഷമായ തമിഴ്​നാട്ടിൽ നിന്നടക്കം നൂറുകണക്കിനാളുകൾ പെട്ടിമുടിയിലേക്കെത്തുന്നത്. സാമൂഹിക അകലമോ കോവിഡ് മാനദണ്ഡങ്ങളോ പലരും പാലിക്കാത്ത സ്ഥിതിയുമുണ്ട്. ഇടക്കിടെ പൊലീസ് മാർഗനിർദേശങ്ങൾ പാലിക്കാൻ അറിയിപ്പ് നൽകുന്നുണ്ടെങ്കിലും. തമിഴ്നാട്ടിൽ നിന്നടക്കം കൂടുതൽ പേർ വരുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. പെട്ടിമുടിയിൽ ആൻറിജൻ ടെസ്​റ്റ്​ നടത്തുന്നതിന് സൗകര്യങ്ങൾ ഒരുക്കും. ഇതിനുള്ള മുറി കണ്ടെത്തും. പരിശോധന നടത്തി മാത്രമേ തമിഴ്നാട്ടിൽ നിന്നുള്ളവരെ കടത്തിവിടുകയുള്ളൂവെന്നും കലക്ടർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.