സേവ് ഇന്ത്യദിന ധർണ സമരം

കൊച്ചി: മഹാരത്ന ഉൾപ്പെടെ ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങളെ നിസ്സാര വിലക്ക് വിറ്റുതുലക്കുന്ന കേന്ദ്രസർക്കാർ നടപടികൾ സാധാരണ ജനങ്ങളോടുള്ള അവഗണനയും രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഐ.എൻ.എൽ.സി സംസ്ഥാന ജന. സെക്രട്ടറി എം. രാജീവ്കുമാർ പറഞ്ഞു. സേവ് ഇന്ത്യദിന ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല നേതാക്കളായ ഉണ്ണികൃഷ്ണൻ പള്ളുരുത്തി, അജിത ചോറ്റാനിക്കര, അനിൽ വാസുദേവ്, വി.എ. ജലീൽ, വി. ശശിധരൻ നായർ, കലേഷ് ചെറായി, സോണി അങ്കമാലി, രാജു മൂവാറ്റുപുഴ, ജോൺസൺ പിറവം, അശോകൻ അത്താണി, കൃഷ്ണൻ കുമാർ തൃപ്പൂണിത്തുറ ധർണക്ക് വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.