സുരക്ഷ ഭീഷണി: പെട്ടിമുടിയിലെ ശേഷിച്ച ലയങ്ങൾ ഒഴിപ്പിച്ച്​ കണ്ണൻദേവൻ

മൂന്നാർ: മുൻകരുതലായി പെട്ടിമുടിയിലെ അവശേഷിച്ച എസ്​റ്റേറ്റ് ലയങ്ങൾ കെ.ഡി.എച്ച്​.പി കമ്പനി ഒഴിപ്പിച്ചു. കന്നിമല എസ്​റ്റേറ്റിലെ ലയങ്ങളിലേക്കാണ് ഇവരെ മാറ്റി പാർപ്പിച്ചത്. പരിശോധനകളും പഠനങ്ങളും മറ്റും കഴിഞ്ഞ് അപകട സാധ്യതയില്ലെന്ന് ഉറപ്പിച്ചാൽ മാത്രമേ ഇനി ഇവരെ തിരിച്ചെത്തിക്കുകയുള്ളൂവെന്ന് കണ്ണൻ ദേവൻ ഹിൽസ് പ്ലാ​േൻറഷൻ മാനേജിങ്​ ഡയറക്​ടർ മാത്യു അബ്രഹാം പറഞ്ഞു. പെട്ടിമുടിയിലുണ്ടായ ദുരന്തം ഞെട്ടലുളവാക്കിയിരിക്കുകയാണ്. മറ്റ് ലയങ്ങളിൽ അപകടസാധ്യതയുള്ളപ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് പെട്ടിമുടിയിലേക്കായിരുന്നു. അത്രയധികം സുരക്ഷിതവും, വിശ്വാസവുമായിരുന്നു പെട്ടിമുടി. പക്ഷേ ദുരന്തം ഇത്തവണ ഈ ലയങ്ങളെ തേടിയെത്തിയത് വിശ്വസിക്കാനായിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക്​ അഞ്ചുലക്ഷം രൂപ നഷ്​ടപരിഹാരം കമ്പനി പ്രഖ്യാപിച്ചതായി എം.ഡി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.