വാനരന്മാർക്ക് ചോറൂട്ടി

ചെങ്ങന്നൂർ: രാമക്ഷേത്ര ശിലാസ്ഥാനത്തോടനുബന്ധിച്ച് ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ വെണ്മണി ശാർങക്കാവ് ദേവിക്ഷേത്രത്തിലെ വാനരന്മാർക്ക് ഭക്ഷണം നൽകി. രാമനാമജപത്തിനുശേഷം ആരതി ഉഴിഞ്ഞ് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരനാണ്​ വാനരന്മാരെ ഉൗട്ടിയത്​. നിരവധി വാനരന്മാരുടെ പങ്കാളിത്തവും സാന്നിധ്യവും രാമായണത്തിൽ കാണാമെന്നും ഈ സന്തോഷദിനത്തിൽ അവരെ പൂജിക്കു​െന്നന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ, മണ്ഡലം പ്രസിഡൻറ് സതീഷ് ചെറുവല്ലൂർ, ജന. സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അനിൽ അമ്പാടി, മനോഹരൻ മണക്കാല, ആനന്ദൻ മലനട, അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ - apl KURANGU BHAKSHANAM വെൺമണി ശാർങക്കാവിൽ കുമ്മനം രാജശേഖരൻ രാമക്ഷേത്രശിലാസ്ഥാപന മുഹൂർത്തത്തിൽ വാനരൻമാർക്ക് ഭക്ഷണം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.