ഷിയാസിന് താൽപര്യം ഐ.പി.എസ്

ആലുവ: ഐ.പി.എസ് ഉദ്യോഗസ്ഥനാകണമെന്നാണ് 422ാം റാങ്കുകാരനായ കെ.എം. ഷിയാസി​ൻെറ ആഗ്രഹം. അതിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈകോടതി അസിസ്​റ്റൻറായ ഷിയാസ്. ആലുവ തോട്ടക്കാട്ടുകര ജുമാമസ്ജിദിന് സമീപം പുതുശ്ശേരി ​ലെയ്​നിൽ കാരോത്തുകുടി കെ.കെ. മുഹമ്മദ് കോയയുടെ മകനാണ്. ആറാമത്തെ ശ്രമത്തിലാണ് വിജയം. നാലുതവണ ഇൻറർവ്യൂ വരെ എത്തി. പരിശീലന കേന്ദ്രങ്ങളിൽ ട്രെയിനറായി പോകാറുണ്ട്. ഇത്​ റാങ്ക് പട്ടികയിൽപെടാൻ സഹായിച്ചു. പിതാവ്​ മുഹമ്മദ് കോയ ധനലക്ഷ്മി ബാങ്ക് ജീവനക്കാരനായിരുന്നു. ആലുവ ഗവ. ബോയ്സ് സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. യു.സി കോളജിൽനിന്ന് സൈക്കോളജിയിൽ ബി.എ വിജയിച്ചശേഷം കുസാറ്റിൽനിന്ന് എച്ച്.ആറിൽ എം.ബി.എയും എടുത്തു. മാതാവ്​ ഉമ്മുസൽമ, ഭാര്യ ഷഹറ സാദ, യു.കെ.ജി വിദ്യാർഥിയായ മകൻ എന്നിവരടങ്ങുന്നതാണ്​ കുടുംബം. റാങ്ക് വിവരം അറിയുമ്പോൾ ഭാര്യയും മകനും കോട്ടക്കലിൽ ഭാര്യവീട്ടിലായിരുന്നു. ഫോണിലൂടെയാണ് അവരുമായി സന്തോഷം പങ്കിട്ടത്​. PHOTO ekg yas SHIYAS കെ.എം. ഷിയാസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.