മൂന്നാംവട്ടം വിജയത്തിലേക്ക് നടന്നുകയറി ഗോകുൽരാജ്​

ആലപ്പുഴ: വീട്ടുകാരുടെ ഇഷ്​ടം കണക്കിലെടുത്ത് സിവില്‍ സര്‍വിസെന്ന ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങിയ ഗോകുലിന് 402ാം റാങ്ക്. ആലപ്പുഴ വലിയകുളം കൃഷ്ണകൃപയില്‍ കെ എം. രാജുവി​​ൻെറയും ബിന്ദു കെ. രാജി​േൻറയും മൂത്ത മകനായ ഗോകുല്‍രാജിന് നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേരാനായിരുന്നു ഇഷ്​ടം. 2017ല്‍ കൊല്ലം ടി.കെ.എം എൻജിനീയറിങ്​ കോളജിൽനിന്ന്​ ഇലക്ട്രിക്കല്‍ ആൻറ്​ ഇലക്ട്രോണിക്​സില്‍ ബി.ടെക് പൂര്‍ത്തിയാക്കി. പഠിച്ചുകൊണ്ടിരുന്നപ്പോള്‍തന്നെ സിവില്‍ സർവിസിനായി ശ്രമിച്ചിരുന്നു. പഠനത്തിനുശേഷം ലക്ഷ്യം അത് മാത്രമായി. 2017ലാണ് ആദ്യമായി സിവില്‍ സർവിസിന് ശ്രമിക്കുന്നത്. അന്ന് പ്രത്യേക പരിശീലനമൊന്നും നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പ്രിലിമിനറിപോലും കടന്നുകിട്ടിയില്ല. 2018ലും ഇതുതന്നെ സംഭവിച്ചു. തുടര്‍ച്ചയായ പരിശ്രമം വിജയപ്രാപ്തിയിലെത്തി. മൂന്നാം തവണ റാങ്ക് ലിസ്​റ്റിൽ ഇടംനേടി. അച്ഛന്‍ രാജു ടൗണ്‍ പ്ലാനിങില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്നു. അമ്മ വീട്ടമ്മയും. സഹോദരന്‍ ഗോവിന്ദ് രാജ് എസ്.ഡി കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്. ചിത്രം: APG54 Gokul ഗോകുൽ രാജ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.