ഓർത്തഡോക്സ് വൈദികർക്ക് പൊലീസ് സംരക്ഷണം: പുനഃപരിശോധന ഹരജി തള്ളി​

കൊച്ചി: മുളന്തുരുത്തി മാർത്തോമൻ പള്ളികളിൽ ആചാരകർമം അനുഷ്ഠിക്കാൻ ഓർത്തഡോക്സ് സഭാ വൈദികർക്ക് പൊലീസ് സംരക്ഷണം അനുവദിച്ചതടക്കം ഉത്തരവുകൾ പുനഃപരിശോധിക്ക​ണമെന്ന്​ മറുവിഭാഗത്തി​ൻെറ ഹരജി ഹൈകോടതി തള്ളി. ഓർത്തഡോക്സ് സഭാ വൈദികരടക്കം നൽകിയ ഹരജിയിൽ മേയിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ മത്തായി വാണിയത്ത്, ഇ.ഐ. വർക്കിച്ചൻ തുടങ്ങിയവർ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ്​ എ. മുഹമ്മദ്​ മുഷ്​താഖ്​ തള്ളിയത്​. പള്ളി കൈകാര്യം ചെയ്യുന്നതിന് ഓർത്തഡോക്​സ്​ വിഭാഗത്തിന് ഏറ്റെടുത്ത്​ കൈമാറാൻ സഹായം വേണ്ടിവന്നാൽ പൊലീസ് ഇടപെടണമെന്നതടക്കം ഉത്തരവാണ്​ നേരത്തേ പുറപ്പെടുവിച്ചത്​. ഹരജിക്കാർക്ക്​ തടസ്സങ്ങളുണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. പള്ളിക്ക് കീഴിലെ മുഴുവൻ ഇടവകക്കാർക്കും മതകർമങ്ങളിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും അതിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.