സൗരോര്‍ജ വൈദ്യുതി പദ്ധതി ഉദ്​ഘാടനം ചെയ്​തു

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,44,000 രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ സൗരോര്‍ജ വൈദ്യുതി പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രതിദിനം 40 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതും പ്രതിമാസം 15,000 രൂപ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലാഭിക്കാന്‍ കഴിയുന്നതുമാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രമാശിവശങ്കരന്‍ അധ്യക്ഷതവഹിച്ചു. കോട്ടുവള്ളി ഗ്രമപഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. ശാന്ത, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ. രശ്മി, ടി.ഡി. സുധീര്‍, മെംബര്‍മാരായ ഹരി കണ്ടംമുറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി. ശ്രീദേവി, ജനറല്‍ എക്​സ്​റ്റന്‍ഷന്‍ ഓഫിസര്‍ കെ.ബി. ശ്രീകുമാര്‍, വനിതക്ഷേമ ഓഫിസര്‍ പി.പി. പ്രിയ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.