സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ; കേസെടുത്തു

പറവൂർ: ദലിത് കോൺഗ്രസ് കരുമാല്ലൂർ ബ്ലോക്ക് പ്രസിഡൻറും ഐ.എൻ.ടി.യു.സി മണ്ഡലം സെക്രട്ടറിയുമായ പി.കെ. ലൈജുവിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്ത ചമച്ച് വ്യക്തിഹത്യ നടത്തിയെന്ന പരാതിയിൽ പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തു. സി.പി.എം പ്രവർത്തകരായ ഇ.എം. നയിബ്, സലാം നൊച്ചിലകത്ത് എന്നിവർക്കെതിരെയാണ് ആലുവ വെസ്​റ്റ്​ പൊലീസ് കേസെടുത്തത്. വി.ഡി. സതീശൻ എം.എൽ.എക്കെതിരെ ഇവർ നിരന്തരം അപവാദ പ്രചാരണം നടത്തുന്നതിനെ സമൂഹമാധ്യമത്തിലൂടെ തന്നെ ചോദ്യം ചെയ്യുകയും സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തതിലുള്ള വിരോധത്താലാണ് തന്നെ വ്യക്തിഹത്യ ചെയ്തതെന്ന് ലൈജു പറഞ്ഞു. റൂറൽ എസ്.പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. കുടിവെള്ളം മുടങ്ങും പറവൂർ: വാട്ടർ അതോറിറ്റിയുടെ ഏഴിക്കര കോട്ടുവള്ളി പ്രദേശങ്ങളിലേക്കുള്ള പ്രധാന പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി മഴ മൂലം തടസ്സപ്പെടുന്നതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് പറവൂർ സബ് ഡിവിഷൻ അസി. എക്സി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.