പായിപ്ര മേഖലയിൽ മോഷണം പതിവാകുന്നു

മൂവാറ്റുപുഴ: പായിപ്ര മേഖലയിൽ മോഷണം വ്യാപകമാകുന്നു. അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ അടക്കമാണ് മോഷണം പതിവായത്. പായിപ്രയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലാണ് മോഷണം പതിവായിരിക്കുന്നത്. നിർമാണം നടക്കുന്ന കെട്ടിടങ്ങളിൽ എത്തുന്നയാൾ കെട്ടിട ഉടമയുടെ ബന്ധുവെന്നു പറഞ്ഞു തൊഴിലാളികളുമായി ഇടപഴകിയ ശേഷം ഇവർ വസ്ത്രം മാറുന്ന മുറിയിലെത്തി ഷർട്ടിലും ബാഗിലും മറ്റും സൂക്ഷിച്ചിട്ടുള്ള പണവുമായി കടന്നുകളയുകയാണ്. കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയുടെ 6000 രൂപയാണ് മോഷണം പോയത്. പകലാണ് ഇത്തരത്തിൽ മോഷണം നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.