ചെരിപ്പ്​ വാങ്ങാനെത്തി; കടയുടമയുടെ ബാഗുമായി മുങ്ങി

ഒരുമാസം മുമ്പ് ഷട്ടറി​ൻെറ പൂട്ട് തകർത്ത് 60,000 രൂപ കവർന്നിരുന്നു മൂവാറ്റുപുഴ: ചെരിപ്പ്​ വാങ്ങാനെന്ന വ്യാജേന എത്തിയയാൾ കട ഉടമയുടെ പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത്​ ഓടിമറഞ്ഞു. ടൗണിൽ എസ്.എൻ.ഡി.പി ജങ്​ഷനി​െല സിറ്റി വാക് എന്ന വ്യാപാര സ്ഥാപനത്തിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. കടയടക്കാൻ തുടങ്ങുമ്പോഴാണ് 30 വയസ്സിനുതാഴെ തോന്നിക്കുന്ന യുവാവ് ചെരിപ്പ്​ വാങ്ങാനെത്തിയത്. സാധനങ്ങളെല്ലാം എടുത്തു​െവച്ച് ഷട്ടർ ഇടാൻ ഒരുങ്ങുന്നതിനിടെ എത്തിയ എത്തിയ ആളെ പെ​െട്ടന്ന് കാണിക്കാനായി കട ഉടമ അൻസാർ ചെരിപ്പ് തിരിയുന്നതിനിടെയാണ് മേശപ്പുറത്തിരുന്ന പണമടങ്ങിയ ബാഗ് എടുത്ത്​ ഓടിയത്. ഒരു നിമിഷം സ്തംഭിച്ച നിസാർ ഉടൻ പിന്തുടർ​െന്നങ്കിലും യുവാവ്​ കടന്നുകളഞ്ഞു. 8000 രൂപയും എ.ടി.എം കാർഡുകളും മറ്റുരേഖകളും ബാഗിലുണ്ടായിരുന്നു. കട അടക്കുന്നതിനു മുന്നോടിയായി കൗണ്ടറിൽ ഉണ്ടായിരുന്ന പണം ​െവച്ചശേഷം ബാഗ്​ മേശപ്പുറത്ത് വെക്കുകയായിരുന്നു. നഗരമധ്യത്തിലെ വ്യാപാരസ്ഥാപനത്തിൽ ഇത്തരത്തി​െല പിടിച്ചുപറി ആദ്യമാണ്. ഒരുമാസം മുമ്പ് രാത്രി ഇതേ സ്ഥാപത്തി​ൻെറ ഷട്ടറി​ൻെറ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്​ടാവ് 60,000 രൂപ കവർന്നിരുന്നു. ഇതിലെ പ്രതിയെ പിടികൂടിയിട്ടില്ല. അന്ന് മോഷ്​ടാവ് താഴ് തകർത്ത് അകത്തുകയറി പണം കവരുന്ന സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പൊലീസിന് കൈമാറിയിരുന്നു. ഇതിനിടെയാണ് കടയടക്കുന്ന സമയത്തുണ്ടായ പിടിച്ചുപറി. ബുധനാഴ്​ചത്തെ സംഭവത്തി​ൻെറയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത്​ അന്വേഷണമാരംഭിച്ചു. EM MVPA-Police പണം തട്ടിയെടുത്ത ആളുടെ സി.സി ടി.വി ദൃശ്യങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.