വിദ്യാർഥിനികൾക്ക്​ സൈക്കിൾ നൽകി

ആലപ്പുഴ: തീരദേശ വികസന കോർപറേഷൻ ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥിനികൾക്ക് സൗജന്യമായി സൈക്കിൾ നൽകുന്നതി​ൻെറ വിതര​േണാദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. 20 സർക്കാർ സ്കൂളുകളിലെ 464 വിദ്യാർഥിനികൾക്കാണ് 18 ലക്ഷം മുടക്കി എൽ.എൻ.ജി പെട്രോനെറ്റ് ലിമിറ്റഡി​ൻെറ ധനസഹായത്തോടെ സൈക്കിൾ നൽകിയത്. കലക്ടർ എ. അലക്സാണ്ടർ, തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ഷേക്ക് പരീത്, അസി. എക്സി. എൻജിനീയർ സന്തോഷ് കുമാർ, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ, കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂൾ പ്രഥമാധ്യാപിക അനുപമ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.