കെ.ജി.ഒ.എ അവകാശസംഗമം

ആലപ്പുഴ: കേന്ദ്രത്തി​ൻെറ ജനവിരുദ്ധ നയങ്ങൾ ചെറുക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.ജി.ഒ.എ ജില്ലയിൽ 85 അവകാശസംഗമം നടത്തി. എട്ട്​ ഏരിയയിലായി തൊള്ളായിരത്തോളം അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന സെക്ര​ട്ടേറിയറ്റ്​ അംഗം എം.എൻ. ശരത്ചന്ദ്രലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുന്ദർലാൽ, സി.കെ. ഷിബു, സിജി, ജില്ല സെക്രട്ടറി ആർ. രാജീവ്, റെനി സെബാസ്​റ്റ്യൻ, പി.ബി. കൃഷ്ണകുമാർ, എൽ. സുസ്‌മിത, പി. ജിജു, രമേശ്, ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. പുനരന്വേഷണം വേണം ആലപ്പുഴ: പാലത്തായിയിലെ സ്​കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസി​ൻെറ അന്വേഷണത്തിൽനിന്ന്​ ഐ.ജി ശ്രീജിത്തിനെ ഒഴിവാക്കി പുനരന്വേഷണം നടത്തണമെന്ന് ഐ.എൻ.എൽ സംസ്ഥാന വർക്കിങ്​ കമ്മിറ്റി അംഗം സുധീർ കോയ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.