​േഡറ്റ ബാങ്ക്: അപേക്ഷ സമര്‍പ്പിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന്​ ആര്‍.ഡി.ഒ

ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008-2018ഭേദഗതി പ്രകാരം ​േഡറ്റ ബാങ്കില്‍നിന്ന് ഒഴിവാക്കുന്നതിനോ ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താനോ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്‍.ഡി.ഒ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാൻ തഹസില്‍ദാര്‍ (ഭൂരേഖ) ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ , വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് ഓഫിസിലെത്തിയാണ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. വിജ്ഞാപനം ചെയ്യപ്പെടാത്ത (​േഡറ്റ ബാങ്കില്‍നിന്ന് ഒഴിവാക്കിയ ഭൂമി) പരമാവധി 10 സൻെറ്​ (04.04 ആർസ്) വിസ്തൃതിയുള്ള ഭൂമിയില്‍ വീട് നിര്‍മാണം 120 ചതുരശ്ര മീറ്റര്‍ ( 1200 ചതുരശ്ര അടി) വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്നതിനോ 05 സൻെറ്​ വസ്തുവില്‍ (02.02 ആര്‍സ്) 40 ചതുരശ്ര മീറ്റര്‍ (400 ചതുരശ്ര അടി) വാണിജ്യ കെട്ടിടം നിര്‍മിക്കുന്നതിനോ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 (2018 ലെ ഭേദഗതി) വകുപ്പ് 27 എ (2) പ്രകാരമുള്ള ഒരു അനുമതിയും ആവശ്യമില്ല. എന്നാല്‍, പാര്‍പ്പിടസമുച്ചയങ്ങളോ ബഹുനില ഫ്ലാറ്റുകളോ ഉള്‍പ്പെടുന്നതല്ല. ഒരിക്കല്‍ മാത്രമേ ഈ അനുമതി ലഭിക്കൂ. ഈ കാര്യത്തില്‍ 10 സൻെറില്‍ അധികം ഭൂമിയുള്ളവര്‍ക്കും 10 സൻെറ്​ വരെ വില്ലേജ് ഓഫിസറെ കൊണ്ട് അളന്നു തിരിച്ചുനല്‍കി (സബ് ഡിവിഷന്‍) വീട് നിര്‍മിക്കുന്നതിന് തദ്ദേശ സെക്രട്ടറിമാര്‍ അനുമതി നല്‍കണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008- 2018 ഭേദഗതി 13 പ്രകാരം 1967 ജൂലൈ നാലിന് മുമ്പ്​ നികത്തിയതോ നികന്നതോ ആയ ഭൂമിയുടെ സ്വഭാവം വ്യതിയാനം വരുത്തുന്ന ചട്ടം 12 (13) പ്രകാരം 09ല്‍ ആര്‍.ഡി. മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം 1967 ജൂലൈ നാലിന് മുമ്പ്​ നികത്തിയതോ നികന്നതോ മറ്റു കര്‍ഷകേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായോ പ്രസ്താവിച്ച ആധാരത്തി​ൻെറ പകര്‍പ്പുകള്‍, നികത്തിയ ഭൂമിയില്‍ 1967 ജൂലൈ നാലിന് മുമ്പ്​ കെട്ടിടം ഉണ്ടായിരുന്നെങ്കില്‍ കെട്ടിടത്തിന് നികുതി ഒടുക്ക് വരുത്തിയ രസീതി​ൻെറ പകര്‍പ്പുകള്‍, ആധാരത്തി​ൻെറ പകര്‍പ്പ്, ഭൂനികുതി രസീതി​ൻെറ പകര്‍പ്പ് , അപേക്ഷ വസ്തുവി​ൻെറ ഫോട്ടോ, സ്വഭാവ വ്യതിയാനം വരുത്താന്‍ ഉദ്ദേശിക്കുന്ന വസ്തുവി​ൻെറ പ്ലോട്ടഡ് സ്‌കെച്ച്, കെട്ടിടനിര്‍മാണത്തിനാണെങ്കില്‍ അംഗീകൃത പ്ലാന്‍ മുതലായവ ഉള്ളടക്കം ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.