ഫസ്​റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ സജ്ജമായി

ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ സജ്ജമായി ഹരിപ്പാട്: നഗരസഭയുടെ കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ എസ്​ ആൻഡ്​ എസ് ഓഡിറ്റോറിയത്തിൽ സജ്ജമായി. രണ്ടാമത്തേത്​ ശബരി കൺ​െവൻഷൻ സൻെററിൽ തുടങ്ങും. രണ്ടിടത്തുമായി 140 പേർക്ക് ചികിത്സ ലഭിക്കാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പ്രവർത്തന പരിശോധന വിലയിരുത്തലിൽ മുനിസിപ്പൽ ചെയർപേഴ്സൻ വിജയമ്മ പുന്നൂർമടം, സ്ഥിരം സമിതി അധ്യക്ഷരായ കാട്ടിൽ സത്താർ, ലേഖ അജിത്ത്​, എം. സജീവ്, വൃന്ദ എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു. എഴുപുന്നയിൽ 50 കിടക്ക അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കൺ​െവൻഷൻ സൻെററിൽ കോവിഡ് ബാധിതർക്കായി 50 കിടക്കയുള്ള സംവിധാനം ഒരുക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാർഡുകളുണ്ട്​. ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് ഡ്യൂട്ടി ചെയ്യാൻ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ എസ്.ടി. ശ്യാമളകുമാരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.