കോവിഡ്: പ്രതിരോധം ഊർജിതമാക്കി കെ.സി.ബി.സി

കൊച്ചി: കേരള കത്തോലിക്ക സഭ കോവിഡ് പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ഈർജിതമാക്കി. കെ.സി.ബി.സിതലത്തിൽ കേരള സോഷ്യൽ സർവിസ്​ ഫോറമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ, സഭയിലും സമൂഹത്തിലുമുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ മുന്നിൽകണ്ട് സജ്ജരാകണമെന്ന്​ കെ.സി.ബി.സി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ്​ ബിഷപ് ഡോ. വർഗീസ്​ ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് മാർ തോമസ്​ എന്നിവർ ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ പ്രയാസമുള്ള രൂപതകളെ സഹായിക്കാൻ കേരള സോഷ്യൽ സർവിസ്​ ഫോറം സന്നദ്ധത അറിയിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർ ക്കുള്ള പരിശീലനം, പി.പി.ഇ കിറ്റ് തുടങ്ങിയവ ഹെൽത്ത് കമീഷ​ൻെറ സഹകരണത്തോടെ കെ.എസ്​.എസ്​ ഫോറം വഴി ക്രമീകരിക്കും. സന്യാസ ഭവനങ്ങളിലും ആളുകൾ ഒരുമിച്ച്​ താമസിക്കുന്ന മറ്റിടങ്ങളിലും പ്രത്യേക കരുതൽ ആവശ്യമാണ്. സഭ നടത്തുന്ന കെയർഹോമുകൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ ഇടങ്ങളിലും ജാഗ്രത വേണം. കോവിഡ് ലക്ഷണങ്ങളോടെ വൈദികർ കുർബാനയോ മറ്റ്​ കൂദാശകളോ അർപ്പിക്കരുത്​. കോവിഡ് ബാധിച്ച്​ മരിച്ചവരുടെ സംസ്​കാരം, മൃതശരീരം ദഹിപ്പിക്കൽ, ശ്മശാന ഭൂമി തയാറാക്കൽ തുടങ്ങിയ കാര്യങ്ങളിൽ വൈദികരെയും സർക്കാർ സംവിധാനങ്ങളെയും സഹായിക്കാൻ ഓരോ രൂപതും സന്നദ്ധ പ്രവർത്തകരുടെ ഒന്നോ അതിലേറെയോ സംഘങ്ങളെ തയാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.