ആലപ്പുഴയിൽ പുതിയ ക​െണ്ടയ്​ന്‍മെൻറ്​ സോണുകള്‍

ആലപ്പുഴയിൽ പുതിയ ക​െണ്ടയ്​ന്‍മൻെറ്​ സോണുകള്‍ ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 5ാം വാര്‍ഡ്, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി 23ാം വാര്‍ഡ്, അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 4, 17, 20 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്​ന്‍മൻെറ്​ സോണായി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ ഉത്തരവായി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 5ാം വാര്‍ഡില്‍ ഒരുവീട്ടില്‍ മൂന്ന് പേര്‍ക്കും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി 23ാം വാര്‍ഡില്‍ ഒരുവീട്ടില്‍ രണ്ട് പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 4, 17, 20 വാര്‍ഡുകളിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചയാളുകള്‍ വാര്‍ഡുകളിലെ ഒട്ടനവധി പേരുമായി സമ്പര്‍ക്കമുണ്ടായതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് രോഗവ്യാപനം തടയാനാണ് ഈ വാര്‍ഡുകള്‍ ക​െണ്ടയ്​ന്‍മൻെറ്​ സോണായി പ്രഖ്യാപിച്ചത്. ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പൊലീസ്, വാര്‍ഡ് ആര്‍ ആര്‍.റ്റി കളുടെ സേവനം നേടാം. മുഴുവന്‍ വാര്‍ഡുതല ജാഗ്രതാ സമിതികളും അടിയന്തരമായി കോവിഡ് 19 നിര്‍വ്യാപന/ നിരീക്ഷണ നടപടികള്‍ സ്വീകരിക്കണം. ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐ.പി.സി. സെക്​ഷന്‍ 188,269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.