റിവേഴ്‌സ് ക്വാറൻറീൻ സൗകര്യമൊരുക്കി ജില്ല ഭരണകൂടം

ആലപ്പുഴ: ചേർത്തല താലൂക്കിലെ തീരപ്രദേശങ്ങളിൽ നടത്തുന്ന ആൻറിജൻ ടെസ്​റ്റിൽ നെഗറ്റിവ് ആകുന്നവർക്ക് റിവേഴ്സ് ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ആൻറിജൻ ടെസ്​റ്റിൽ നെഗറ്റിവ് ആകുന്ന 65 വയസ്സിന് മുകളിലുള്ളവർക്കാണ് റിവേഴ്സ് ക്വാറൻറീൻ സൗകര്യം. ചേർത്തല എസ്.എൻ കോളജും സൻെറ്​ മൈക്കിൾസ് കോളജും ഇതിന്​ സജ്ജീകരിക്കും. ചേർത്തല നഗരസഭയുടെ സഹകരണത്തോടെയാണ് ഇവ സജ്ജീകരിക്കുന്നത്. തീരദേശ മേഖലയിൽ കോവിഡ് വ്യാപനം തടയുന്നതി​ൻെറ ഭാഗമായാണ് പ്രായമായവർക്ക്​ പ്രത്യേകം റിവേഴ്‌സ് ക്വാറൻറീൻ സൗകര്യം ഒരുക്കുന്നതെന്ന് ജില്ല കലക്ടർ എ. അലക്സാണ്ടർ പറഞ്ഞു. ചേർത്തല സൻെറ്​ മൈക്കിൾസ് കോളജിലെ കേന്ദ്രം ചേർത്തല നഗരസഭാധ്യക്ഷൻ വി.ടി. ജോസഫ്, തഹസിൽദാർ ആർ. ഉഷ എന്നിവർ സന്ദർശിച്ച് സജ്ജീകരണങ്ങൾ വിലയിരുത്തി. 130 കിടക്കയാണ് സൻെറ്​ മൈക്കിൾസ് കോളജിൽ ഒരുക്കുന്നത്. ശൗചാലയസൗകര്യമടക്കം എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചേർത്തല നഗരസഭക്കാണ് ഇരുകേന്ദ്രത്തി​ൻെറയും മേൽനോട്ട ചുമതല. ആൻറിജൻ ടെസ്​റ്റിൽ നെഗറ്റിവ് ആകുന്നവരെ പ്രത്യേകം കെ.എസ്‌.ആർ.ടി.സി ബസിലാണ് ഇവിടെ എത്തിക്കുന്നത്. ഇവരുടെ സേവനത്തിന്​ സന്നദ്ധപ്രവർത്തകരും ആരോഗ്യപ്രവർത്തകരും കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും. ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കുള്ള പ്രത്യേകം താമസ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. ഇവിടെ താമസിക്കുന്നവർക്കുള്ള ഭക്ഷണവും നഗരസഭയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബി. ബാസി, ഡെപ്യൂട്ടി തഹസിൽദാർ സോമൻ, വളൻറിയർ കോഓഡിനേറ്റർ ശിവമോഹൻ എന്നിവരും സന്നിഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.