ആസ്​റ്ററിൽ സുഡോസ്‌കാന്‍ ടെസ്​റ്റ്​

കൊച്ചി : പ്രമേഹം മൂലമുണ്ടാകാവുന്ന നാഡീരോഗങ്ങള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ ഉപകരിക്കുന്ന സുഡോസ്‌കാന്‍ ടെസ്​റ്റ്​ ആസ്​റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു. രോഗിയെ സുഡോസ്‌കാന്‍ മെഷീനില്‍ കയറ്റിനിര്‍ത്തി കൈപ്പത്തിയും കാല്‍പാദവും സ്‌കാന്‍ ചെയ്താണ് രോഗസാധ്യത നിര്‍ണയിക്കുന്നത്. പ്രമേഹത്തി​ൻെറ പാര്‍ശ്വഫലങ്ങളായ നാഡികളുടെ തകരാറ് ( ന്യൂറോപ്പതി), വൃക്ക തകരാറ് (നെഫ്രോപതി), ഹൃദയസംബന്ധമായ തകരാറ് (കാര്‍ഡിയാക് ന്യൂറോപ്പതി) തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത നേരത്തേ തന്നെ കണ്ടെത്താം. രോഗിയുടെ വിവരശേഖരണം, പരിശോധന, പരിശോധനാഫലം എന്നിവ കേവലം മൂന്ന്​ മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാം. വിവരങ്ങള്‍ക്ക്: 8111998076, 0484-66 99999

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.