ആലങ്ങാടും കരുമാല്ലൂരും അടച്ചു

ആലങ്ങാട്: കോവിഡ് വ്യാപനത്തെത്തുടർന്ന്​ ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങൾ പൂർണമായും അടച്ചുപൂട്ടി. ബുധനാഴ്ച അർധരാത്രി മുതലാണ്​ ഫുൾ ലോക്ഡൗൺ നടപ്പാക്കിയത്. ഇതോടെ ഈ രണ്ട് പഞ്ചായത്തിലുമായി 42 വാർഡുകളിലെ ജനം കണ്ടെയ്‌ൻമൻെറ് സോണിലായി. ചൊവ്വാഴ്ച രാത്രിതന്നെ അടച്ചുപൂട്ടൽ സംബന്ധിച്ച് ധാരണയായെങ്കിലും ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ബുധനാഴ്ച അർധരാത്രി മുതൽ നടപ്പാക്കുകയായിരുന്നു. പറവൂർ ഭാഗത്തുനിന്ന് പ്രവേശിക്കുന്ന വെടിമറ-മന്നം-മാഞ്ഞാലി-മനക്കപ്പടി-തട്ടാംപടി-കരുമാല്ലൂർ-ആലങ്ങാട്-നീറിക്കോട്-കൊങ്ങോർപ്പിള്ളി-ചിറയം-പാനായിക്കുളം-കോട്ടപ്പുറം-വെളിയത്തുനാട്, യു.സി കോളജ് പ്രദേശങ്ങളും കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽപെടുന്ന പ്രധാന പാതകളും പൊലീസും ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ്​ അടച്ചത്. ആലങ്ങാട് പഞ്ചായത്തിലെ അതിർത്തികളായ ഒളനാട് റോഡ്, എടക്കാതോട് പാലം റോഡ്, കാരിപ്പുഴ പാലം, തെക്കേ മറിയപ്പടി എന്നിവടങ്ങളിലും റോഡ് ഗതാഗതം ഒഴിവാക്കുന്നതിന്​ ബാരിക്കേഡുകൾ കൊണ്ട് അടച്ചു. ആശുപത്രി, ചരക്കുഗതാഗതം, മറ്റ് അവശ്യ സർവിസുകൾക്ക് തടസ്സം ഉണ്ടാകില്ലന്ന് പൊലീസ് അറിയിച്ചു. യു.സി കോളജ്​ ഭാഗത്തെ മത്സ്യ-മാംസ മാർക്കറ്റുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂർണമായും അടച്ചിടണം. സൂപ്പർ മാർക്കറ്റുകളിൽ ഫോൺ വഴിയുള്ള ഹോം ഡെലിവറി അനുവദിക്കും. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പഞ്ചായത്തും അനുബന്ധ സ്ഥാപനങ്ങളും തുറക്കേണ്ടതില്ല എന്നും തീരുമാനിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് ക​െണ്ടയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ പഞ്ചായത്ത് പ്രസിഡൻറി​ൻെറ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സർവകക്ഷി യോഗം തീരുമാനിച്ചു. തഹസിൽദാർ, പൊലീസ്, സെക്രട്ടറി, വില്ലേജ് ഓഫിസർ, ജനപ്രതിനിധികൾ, രാഷ്​ട്രീയ പാർട്ടിയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കോവിഡ് ചികിത്സകേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ നൽകി പറവൂർ: നഗരസഭയുടെ നേതൃത്വത്തിൽ പറവൂർ ടൗൺഹാളിൽ ആരംഭിക്കുന്ന കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്​മൻെറ് സൻെററിലേക്ക് പ്രവാസിയായ ഗോപാലകൃഷ്ണപൈ ഉപകരണങ്ങൾ നൽകി. റഫ്രിജറേറ്ററും വാഷിങ്​ മെഷീനുമാണ് നൽകിയത്. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ ഏറ്റുവാങ്ങി. മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ശ്രീകുമാരി, വി.എ. പ്രഭാവതി, സജി നമ്പിയത്ത്, കെ. സുധാകരൻ പിള്ള എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.