കർഫ്യൂ പ്രദേശത്ത്​ കർശന നിയന്ത്രണം; സ്വകാര്യ ആശുപത്രികൾ ഇന്നുമുതൽ തുറക്കും

കൊച്ചി: സ്ഥിതി രൂക്ഷമാക്കി കോവിഡ്​ വ്യാപിക്കുന്നതിനിടെ കണ്ടെയ്​ൻമൻെറ്​ സോണുകളിൽ കർശന നിയന്ത്രണ നടപടിയുമായി ജില്ല ഭരണകൂടം. കർഫ്യൂ പ്രഖ്യാപിച്ച ആലുവയിലും സമീപ പഞ്ചായത്തുകളിലും വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഇളവുകൾ ഉണ്ടെങ്കിലും ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പൊലീസിനെയും പഞ്ചായത്ത്‌ ഉദ്യോഗസ്ഥരെയും റവന്യൂ ഉദ്യോഗസ്ഥരെയും അറിയിക്കണം. കോവിഡ് രോഗി സമ്പർക്കത്തി​ൻെറ പേരിൽ ജില്ലയിൽ അടച്ചിട്ട എല്ലാ സ്വകാര്യ ആശുപത്രികളും അണുനശീകരണം നടത്തി വ്യാഴാഴ്​ച മുതൽ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കും. കോവിഡ് പരിശോധന സംവിധാനമുള്ള സ്വകാര്യ ആശുപത്രികളിൽ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി വി.എസ്​. സുനിൽകുമാർ പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മെഡിക്കൽ കോളജിൽ വിവരമറിയിച്ചശേഷം മാത്രമേ അവിടേക്ക് മാറ്റാൻ പാടുള്ളു. എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും വിവരങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്നും ഉറപ്പാക്കാൻ നോഡൽ ഓഫിസറെ നിയമിക്കും. ആശുപത്രികൾ ദിവസേന മൂന്ന് തവണ അണുമുക്തമാക്കാൻ നിർദേശം നൽകും. ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് കൂടുതൽ ശ്രദ്ധ ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിലെ ഇൻറൻസിവ് കെയർ ചികിത്സകരുടെയും അവസാന വർഷ പി.ജി വിദ്യാർഥികളുടെയും സേവനം ഉറപ്പാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾ​െപ്പടെ ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ് പരിശോധന ട്രെയിനിങ് നൽകി. കലക്​ടർ എസ്​. സുഹാസ്​, എസ്.പി കെ. കാർത്തിക്, ഡി.സി.പി ജി. പൂങ്കുഴലി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.