ആത്മഹത്യചെയ്​ത യുവതിക്ക്​ കോവിഡ്: നിരീക്ഷണത്തിലായവരുടെ പരിശോധനഫലം നെഗറ്റിവ്

ചെങ്ങന്നൂർ: ചെന്നിത്തലയിൽ ആത്മഹത്യ ചെയ്തനിലയിൽ വാടകവീട്ടിൽ കണ്ടെത്തിയ മിശ്രവിവാഹിതരായ ദമ്പതികളിൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായ അറുപതിലധികം പേരുടെ സ്രവപരിശോധനഫലം നെഗറ്റിവ്. യുവതിക്ക് മരണാനന്തരം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ചെന്നിത്തല, മാന്നാർ, മാവേലിക്കര, തഴക്കര, പന്തളം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ അറുപതിലേറെ പേർ നീരിക്ഷണത്തിൽ പോകേണ്ടിവന്നത്. പെയിൻറിങ് തൊഴിലാളിയായ പന്തളം പറന്തൽ കുരമ്പാല ഊനംകൂട്ട് വിളയിൽ വീട്ടിൽ ജിതിൻ ജേക്കബ് (30), മാവേലിക്കര തഴക്കര വെട്ടിയാർ ഒമ്പതാം വാർഡ്​ തുളസീഭവനത്തിൽ ദേവികദാസ് (18) എന്നിവരെയാണ് കഴിഞ്ഞ ഏഴിന് ചെന്നിത്തല-തൃപ്പെരുന്തുറ 14ാം വാർഡിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്​ കിഴക്ക്​ ചാക്കോശ്ശേരിൽ വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റിയ മൃതദേഹങ്ങളുടെ സ്രവപരിശോധനയിൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പി​ൻെറ നിർദേശപ്രകാരം മുറിയിൽ കയറിയവരും ഇവരുമായി ബന്ധപ്പെട്ടവരുമെല്ലാം നിരീക്ഷണത്തിലാകേണ്ടിവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.