കണ്ടെയ്​ൻമെൻറ്​ സോണ്‍

കണ്ടെയ്​ൻമൻെറ്​ സോണ്‍ ആലപ്പുഴ: തഴക്കര ഗ്രാമപഞ്ചായത്ത്​ 21ാം വാര്‍ഡ് കണ്ടെയ്​ൻമൻെറ്​ സോണായി കലക്​ടര്‍ എ. അലക്സാണ്ടര്‍ പ്രഖ്യാപിച്ചു. കുട്ടനാട് പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്​ 14, 15 വാര്‍ഡുകള്‍ ഒഴികെ മറ്റ് വാര്‍ഡുകള്‍, കരുവാറ്റ ഗ്രാമപഞ്ചായത്ത്​ നാലാം വാര്‍ഡ്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്​ അഞ്ച്​, 13 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ൻ​മൻെറ്​ സോണില്‍നിന്ന്​ ഒഴിവാക്കിയും കലക്​ടര്‍ ഉത്തരവായി. ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററുകളിലേക്ക് ആയുർവേദം, ഹോമിയോ ഉദ്യോഗസ്ഥരും ആലപ്പുഴ: കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററുകളുടെ പ്രവര്‍ത്തനത്തിന് ആയുർവേദ, ഹോമിയോ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി നിയമിക്കും. കലക്​ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ആരോഗ്യം, ഹോമിയോ, ആയുർവേദം വിഭാഗങ്ങളുടെ ജില്ല മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗത്തിലാണ് തീരുമാനമായത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പുറമെയാണ്​ ഇവരെ നിയമിക്കുന്നത്. നിയോഗിക്കുന്നതിനു​ള്ള ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ ഡി.എം.ഒമാര്‍ക്ക് നിർദേശം നല്‍കി. 92 കേന്ദ്രങ്ങളിലായാണ് സി.എഫ്.എല്‍.ടി.സികള്‍ സ്ഥാപിക്കുക. യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡി.എം.ഒ ഡോ. എല്‍. അനിതാകുമാരി, ഹോമിയോ ഡി.എം.ഒ ഡോ. സൂസന്‍ ജോണ്‍, ആയുർവേദം ഡി.എം.ഒ ഡോ. എസ്. ഷീബ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.