മരണത്തിലും പിരിയാത്ത സൗഹൃദം

കൊച്ചി: മുളവുകാട് കായലി​ൻെറ ആഴങ്ങളിൽ ഞായറാഴ്​ച പൊലിഞ്ഞത് രണ്ടു ചെറുപ്പക്കാരുടെ ജീവനുകൾ മാത്രമല്ല, വറ്റാത്ത സൗഹൃദം കൂടിയാണ്. വള്ളം മറിഞ്ഞ് കായലിൽ മുങ്ങിമരിച്ച ഹൈകോടതി അഭിഭാഷകൻ ശ്യാംലാലും സച്ചുവും ബന്ധുക്കളെന്നതിലുപരി ഉറ്റചങ്ങാതിമാർ ആയിരുന്നു. കുടുംബത്തിലെയും മറ്റും ചടങ്ങുകൾക്കെല്ലാം ഇരുവരും ഒരുമിച്ചാണുണ്ടാവുക. തനിക്കൊപ്പം ഒരേ ഓഫിസിൽ ജോലിചെയ്യുന്ന സുഹൃത്ത് അഡ്വ. വിനോദി​ൻെറ വീട്ടിലേക്ക് പോയപ്പോഴും ശ്യാം, സച്ചുവിെന ഒപ്പം കൂട്ടുകയായിരുന്നു. എന്നാലത് മരണത്തിലേക്കാവുമെന്ന് ഇരുവരും അറിഞ്ഞില്ല. വിനോദി​ൻെറ വീട്ടിൽനിന്നാണ് അടുത്തുള്ള തുരുത്തിലേക്ക് എല്ലാവരും ചേർന്ന് പോയത്. വള്ളം തുഴഞ്ഞത് സുഹൃത്തായ ലിജോയും. തിരിച്ചുവരുന്നതിനിടെ സിസിലി ജെട്ടി എന്നറിയപ്പെടുന്ന കരയിൽനിന്ന് 100 മീറ്റർ ദൂരം മാത്രം ശേഷിക്കേ വള്ളം മറിയുകയായിരുന്നു. നീന്തലറിയാവുന്ന ലിജോ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. ഇതിനിടെ ശ്യാമിന് കായലിലുള്ള ഒരു തൂണിൽ പിടിത്തം കിട്ടിയെങ്കിലും സച്ചു വെള്ളത്തിലേക്ക് ആഴ്ന്നുപോവുന്നതു കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതോടെ രണ്ടുപേരും മുങ്ങി. കാണാതായി ഒരു രാത്രി പിന്നിട്ട് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ സച്ചുവി​ൻെറയും ഉച്ചയോടെ ശ്യാമി​ൻെറയും മൃതദേഹം കണ്ടെടുത്തു. ശ്യാമി​ൻെറ ഭാര്യ നീതുവി​ൻെറ മാതൃസഹോദരീ പുത്രനാണ് സച്ചു. ശ്യാം നീതുവിനെ വിവാഹം ചെയ്യുന്നതിനുമുമ്പുതന്നെ ഇരുവരും ബന്ധുക്കളായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ പ്രായവ്യത്യാസം മറന്ന് അടുത്ത സൗഹൃദം പുലർത്തി. എപ്പോഴും ഒരുമിച്ചുണ്ടാവുന്ന ഇവർ മരണത്തിലും ഒന്നിക്കുമെന്ന് വിചാരിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. പ്രിയപ്പെട്ട രണ്ടു ജീവനുകൾ പൊലിഞ്ഞതി​ൻെറ ഞെട്ടലിൽനിന്ന് ഇവരുടെ കുടുംബങ്ങൾ മുക്തരായിട്ടില്ല. സ്വന്തം ലേഖിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.