സെഞ്ച്വറി ഹോസ്​പിറ്റൽ കോവിഡ് ആശുപത്രിയാക്കും

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റാനുളള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ഏകദേശം 300 കിടക്ക ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വൻെറിലേറ്റർ, ഐ.സി.യു യൂനിറ്റ്, ഡയാലിസിസ് സൗകര്യം എന്നിവയും ലഭ്യമാണ്. സെൻട്രലൈസ്ഡ് ഓക്സിജൻ സിസ്​റ്റം, പീഡിയാട്രിക് ഐ.സി.യു, സ്കാനിങ്​, ലേബർ റൂം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എന്നിവയുള്ള ഈ ആശുപത്രി ജില്ലയിലെ കോവിഡ് ചികിത്സക്ക് സൗകര്യമൊരുക്കും. കലക്​ടറുടെ നിർദേശപ്രകാരം, ജില്ല മെഡിക്കൽ ഓഫിസർ എൽ. അനിതകുമാരിയുടെയും നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മ​ാനേജർ ഡോ. രാധാകൃഷണ​ൻെറയും നേതൃത്വത്തിൽ കോവിഡ് ആശുപത്രി സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ രാപ്പകൽ തുടരുകയാണ്. മാവേലിക്കര ഗവ. ആശുപത്രി കോവിഡ് ആശുപത്രിയാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ബുധനാഴ്ചക്കകം മവേലിക്കര ആശുപത്രി കോവിഡ് ആശുപത്രിയാക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.