രണ്ടാം നിലയിൽ കുടുങ്ങിയ നിർമാണ തൊഴിലാളിയെ അഗ്​നിരക്ഷാസേന താഴെയിറക്കി

നെടുമ്പാശ്ശേരി: ജോലിക്കിടെ ചുഴലി(ഫിക്‌സ്) വന്നതിനെത്തുടർന്ന് കെട്ടിടത്തി​ൻെറ രണ്ടാം നിലയിൽ കുടുങ്ങിയ നിർമാണ തൊഴിലാളിയെ അഗ്​നിരക്ഷാസേന എത്തി താഴെയിറക്കി. എളന്തിക്കര സ്വദേശി ആൻറണിക്കാണ് ചുഴലി ഉണ്ടായത്. അങ്കമാലി ഹോം സയൻസ് കോളജിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​ൻെറ രണ്ടാം നിലയിൽ ഭിത്തിയിൽ സിമൻറ് തേച്ചുകൊണ്ടിരുന്നതിനിടെ ചുഴലി ഉണ്ടായതിനെത്തുടർന്ന് ആൻറണി സൺഷേഡിൽ ബോധരഹിതനായി വീണു. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളി വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്​നിരക്ഷാസേന എത്തി വല ഉപയോഗിച്ച് ഇയാളെ താഴെ ഇറക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.