കോവിഡ്​: ഇൻഷുറൻസ്​ ക്ലെയിമിൽ ശ്രദ്ധിക്കാനേറെ

കൊച്ചി: ആരോഗ്യ ഇൻഷുറൻസി​ൻെറ ഭാഗമായി കോവിഡ്​ ചികിത്സയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ഫയൽ ​​െചയ്യു​േമ്പാൾ ഏറെ ശ്രദ്ധ വേണമെന്ന്​ വിദഗ്​ധർ. ഇന്ത്യയില്‍ കോവിഡ് ടെസ്​റ്റിന്​ സര്‍ക്കാര്‍ അംഗീകൃത ലാബുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐ.സി.എം.ആര്‍) അംഗീകാരമുള്ള സ്വകാര്യ ലാബുകളും ഉണ്ട്. ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് യോഗ്യരായ ഡോക്​ടർമാരുടെ കുറിപ്പടിയിൽ മാത്രമാണ് സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തുക. ക്ലെയിമിനായി ഫയല്‍ ചെയ്യുമ്പോള്‍ ശരിയായ കുറിപ്പടിയോടെ അംഗീകൃത ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് വേണം സമര്‍പ്പിക്കാന്‍. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്ക്​ ഹോം കെയര്‍ പാക്കേജുകള്‍ നൽകുന്നുണ്ട്. ഡോക്ടര്‍ ഈ ചികിത്സരീതി നിര്‍ദേശിച്ചാല്‍ ഇതിന് കവറേജ് ലഭിക്കുമോ എന്ന് ഇന്‍ഷുറന്‍സ് കമ്പനിയിൽ അന്വേഷിക്കണം. ഏതുരീതിയി​െല ചികിത്സയാണെന്ന്​ ഇന്‍ഷുറന്‍സുകാരെ ശരിയായി അറിയിക്കണം. ഹോം കെയറാണോ, ക്വാറ​ൻറീനാണോ, ആശുപത്രിയിലാണോ എന്നത് വ്യക്തമാക്കി റീഇമ്പേഴ്‌സ്‌മൻെറ്​ ഘട്ടത്തിലെ കുഴപ്പങ്ങള്‍ ഒഴിവാക്കാം. പോളിസി അനുസരിച്ച് ആശുപത്രി പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ കവര്‍ ചെയ്യുന്നുണ്ടെങ്കില്‍ ആംബുലന്‍സ് ചാര്‍ജുകള്‍, കോവിഡ്​ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സച്ചെലവ് തുടങ്ങിയവ ഉള്‍പ്പെടും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുംമുമ്പുള്ള എല്ലാ കണ്‍സള്‍ട്ടേഷന്‍ പേപ്പറുകളും സമര്‍പ്പിക്കണം. ഡിസ്ചാര്‍ജിനുശേഷമുള്ള ചികിത്സവിവരങ്ങള്‍ ബില്ലുകള്‍ സഹിതം നല്‍കണം. നിലവിലെ ആരോഗ്യ പോളിസിക്ക് കൂട്ടിച്ചേര്‍ക്കലായാണ് ഇപ്പോള്‍ പലരും കോവിഡ് പോളിസികള്‍ എടുക്കുന്നത്. ഇത് ഒന്നോ അതിലധികമോ പോളിസികളില്‍ ക്ലെയിം ചെയ്യാവുന്ന നേട്ടങ്ങള്‍ പോളിസി ഉടമക്ക്​ നല്‍കുന്നു. ഐ.സി.യുവിലും മുറിയിലും കഴിഞ്ഞ ദിവസങ്ങളുടെ എണ്ണം കൃത്യമായി ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന്​ ഫ്യൂച്ചര്‍ ജനറൽ ഇന്ത്യ ഇന്‍ഷുറന്‍സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. ശ്രീരാജ് ദേശ്പാണ്ഡെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.