ക്രമീകരണം ആരംഭിച്ചു

ea yas7 ( പടം) ഫസ്​റ്റ്​ ​െലെൻ ട്രീറ്റ്മൻെറ്​ സൻെററിന്​ ആലുവ: മഹാത്മാ ഗാന്ധി ടൗൺഹാൾ ​േകാവിഡ് ഫസ്​റ്റ്​ ​െലെൻ ട്രീറ്റ്മൻെറ്​ സൻെററാക്കി മാറ്റുന്നതിനായുള്ള ക്രമീകരണങ്ങൾ ആലുവ നഗരസഭ തുടങ്ങി. അമ്പതോളം കട്ടിൽ, കിടക്കകൾ, തലയണ, പുതപ്പ് എന്നിവ തയാറായിക്കഴിഞ്ഞു. ഡോക്ടേഴ്സ് കാബിൻ ഉൾ​െപ്പടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഏതുനിമിഷവും എഫ്.എൽ.ടി.സിയുടെ പ്രവർത്തനം ആരംഭിക്കേണ്ടിവരുമെന്ന കലക്ടറുടെ നിർദേശത്തെ തുടർന്നാണ് അടിയന്തരമായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ചെയർപേഴ്സൻ ലിസി എബ്രഹാം പറഞ്ഞു. ടൗൺ ഹാൾ കൂടാതെ യു.സി കോളജ് ടാഗോർ ഹാളിലും സൗകര്യം ഒരുക്കുന്നുണ്ട്. രണ്ടിടത്തുമായി തുടക്കത്തിൽ 100 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടാകും. ആവശ്യംവന്നാൽ കൂടുതൽ ബെഡുകളും സജ്ജീകരിക്കും. ടൗൺ ഹാളിലെ എഫ്.എൽ.ടി.സിക്കായുള്ള സജ്ജീകരണങ്ങൾ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ചെയർപേഴ്സൻ ലിസി എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷൻ ജെറോം മൈക്കിൾ, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, ഡോ. അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ മധുസൂധനപിള്ള, ജെ.എച്ച്.ഐമാരായ എം.ഐ. സിറാജ്, അഖിൽ ജിഷ്ണു എന്നിവരും പങ്കെടുത്തു. ക്യാപ്ഷൻ ea aly covid fltc ആലുവ മുനിസിപ്പൽ ടൗൺഹാളിൽ നഗരസഭ ആരംഭിക്കുന്ന കോവിഡ് എഫ്.എൽ.ടി.സി അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സജ്ജീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.