ബിഷപ് ഡോ. ജോസഫ് കരിയിലി​െൻറ 'അനുഭവങ്ങൾ അനുധ്യാനങ്ങൾ' പ്രകാശനം ചെയ്തു

ബിഷപ് ഡോ. ജോസഫ് കരിയിലി​ൻെറ 'അനുഭവങ്ങൾ അനുധ്യാനങ്ങൾ' പ്രകാശനം ചെയ്തു കൊച്ചി: വ്യക്തിബന്ധങ്ങൾക്ക് ദൃഢത നൽകാൻ സ്നേഹത്തിൻെറയും ചിന്തകളുടെയും കൈമാറൽ അനിവാര്യമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ലത്തീൻ സഭാധ്യക്ഷനും കെ.ആർ.എൽ.സി.സി പ്രസിഡൻറുമായ ബിഷപ് ഡോ. ജോസഫ് കരിയിലിൻെറ കത്തുകളുടെ സമാഹാരം 'അനുഭവങ്ങൾ അനുധ്യാനങ്ങൾ' പ്രകാശനം ചെയ്യുകയായിരുന്നു കർദിനാൾ. ഹൈകോടതി ജഡ്ജി ജസ്​റ്റിസ് സുനിൽ തോമസ് ആദ്യപുസ്തകം സ്വീകരിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, ജോസഫ് ജൂഡ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.