കാരക്കാട് ഗുണ്ട ആക്രമണം; അമ്മക്കും മകനും പരിക്ക്

ചെങ്ങന്നൂർ: ഗുണ്ട ആക്രമണത്തിൽ അമ്മക്കും മകനും പരിക്ക്​. മുളക്കുഴ കാരക്കാട് സന്തോഷ് ഭവനത്തിൽ സന്തോഷി​ൻെറ മകൻ സുധിൻ (20), അമ്മ സുമ എന്നിവർക്കാണ്​ പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട്​ മൂന്നോടെ ഏഴംഗ സംഘം സുധിനെ അന്വേഷിച്ച് വീട്ടിലെത്തി ക്രൂരമായി മർദിച്ചു. നിലവിളി കേട്ട് അമ്മ സുമ തൊട്ടടുത്ത മുറിയിൽനിന്നെത്തി തടയാൻ ശ്രമിച്ചതോടെ മാതാവിനെയും മർദിച്ചു. നാട്ടുകാർ ഓടിക്കൂടി പൊലീസിനെ വിളിച്ചുവരുത്തിയതോടെ ആറുപേർ ഓടിമറഞ്ഞു. പ്രതികളിൽ ഒരാളായ ചെങ്ങന്നൂർ ഗവ. ഐ.ടി.ഐക്ക്​ സമീപം താമസിക്കുന്ന അനന്തു അശോകനെ പൊലീസ് കസ്​റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊഴുവല്ലൂർ സ്വദേശിയായ പെൺകുട്ടിക്ക്​ എസ്.എം.എസ് അയ​െച്ചന്നും അവളുടെ ആങ്ങളമാരാണ് ഞങ്ങൾ എന്നും പറഞ്ഞാണ് അടി തുടങ്ങുന്നത്. എന്നാൽ, പിന്നീട് തിരക്കിയപ്പോൾ അങ്ങനെ ഒരുവിഷയം നടന്നിട്ടി​െല്ലന്നും ഇവർ പെൺകുട്ടിയുടെ സഹോദരന്മാരല്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്. പിടികൂടിയ പ്രതികളിൽ ഒരാൾ സുധി​ൻെറ കൂടെ മുമ്പ്​ സ്കൂളിൽ പഠിച്ചതാണ്​. വടിവാൾ, കമ്പിവടി, ചെയിൻ, കത്തി എന്നീ മാരകായുധങ്ങളുമായാണ്​ സംഘം എത്തിയത്​. ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുധി​ൻെറ തലക്കും കഴുത്തിനും തൊണ്ടയിലും സാരമായ മുറിവുണ്ട്. അമ്മ സുമക്കും ശരീരത്തിലും കൈക്കും പരിക്കുകളുണ്ട്. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. മറ്റുപ്രതികൾക്കായി അന്വേഷണം തുടരുന്നു. പ്രതി അറസ്​റ്റിൽ കായംകുളം: വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾ തകർത്ത കേസിലെ പ്രതി അറസ്​റ്റിൽ. ദേശത്തിനകം കണ്ടിശേരി പടീറ്റതിൽ അൻസാബാണ് (മാളു -26) അറസ്​റ്റിലായത്. ചേരാവള്ളിയിലാണ് വീടിന് മുന്നിൽ കിടന്ന രണ്ട് കാറാണ്​ തകർത്തത്. പുള്ളികണക്ക് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും പ്രതിയാണ്. കരീലക്കുളങ്ങര-കായംകുളം സ​്​റ്റേഷനുകളിൽ 11 കേസിൽ പ്രതിയായ ഇയാൾ ഗുണ്ട ആക്ട് പ്രകാരം രണ്ടുതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സി.െഎ മുഹമ്മദ് ഷാഫി, എസ്.​െഎ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഒാഫിസർമാരായ ലിജു, ബിനുമോൻ, കണ്ണൻ, ബിജു എന്നിവരാണ് പിടികൂടിയത്. ചിത്രം: AP61 Ansab -അൻസാബ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.