കെ.ടി. ബേബി വീണ്ടും അംഗീകാരത്തി​െൻറ നിറവിൽ

കെ.ടി. ബേബി വീണ്ടും അംഗീകാരത്തി​ൻെറ നിറവിൽ അമ്പലപ്പുഴ: നതോന്നതയുടെ താളത്തിൽ വഞ്ചിപ്പാട്ട് ജീവിതമാക്കിയ കെ.ടി. ബേബി വീണ്ടും അംഗീകാരത്തി​ൻെറ നിറവിൽ. ചമ്പക്കുളം ബേബി എന്ന അമ്പലപ്പുഴ പുതുപ്പുരക്കൽപ്പടി ആശാഭവനിൽ കെ.ടി. ബേബിക്കാണ് ഫോക്​ലോർ അക്കാദമിയുടെ അംഗീകാരം രണ്ടാമതും ലഭിച്ചത്. വള്ളംകളിയുടെ മണ്ണിൽ പിറന്ന ബേബിക്ക് വഞ്ചിപ്പാട്ട് ജീവിതത്തി​ൻെറ ഭാഗമായി മാറിയിട്ട് അഞ്ചുപതിറ്റാണ്ട് പിന്നിട്ടു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരയിനമാക്കി ഉൾപ്പെടുത്തിയപ്പോൾ അതിൽ ജഡ്ജായിരുന്നു ഇദ്ദേഹം. കലോത്സവത്തിന്​ മാന്വൽ തയാറാക്കിയതും കെ.ടി. ബേബിയായിരുന്നു. നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ വർഷങ്ങളായി പതിവായി ഒന്നാംസ്ഥാനം നേടുന്നതും ഇദ്ദേഹം നേതൃത്വം നൽകുന്ന അമ്പലപ്പുഴ ബ്രദേഴ്സാണ്. ചിത്രം: AP62 Baby -കെ.ടി. ബേബി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.