അരൂർ വ്യവസായകേന്ദ്രത്തെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കണമെന്ന് വ്യവസായികൾ

അരൂർ: അരൂരിലെ വ്യവസായകേന്ദ്രത്തെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കണമെന്ന്​ ആവശ്യം. ജില്ലയിൽതന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായകേന്ദ്രമാണ് അരൂരിലേത്. തൊട്ടടു​െത്ത പഞ്ചായത്തായ എഴുപുന്നയിലെ സമുദ്രോൽപന്ന വ്യവസായശാലയിൽ കോവിഡ്‌ സ്ഥിരീകരിച്ചതാണ് അരുരിൽ ലോക്ഡൗണിന് കാരണം. അരൂർ വ്യവസായകേന്ദ്രം എറണാകുളം ജില്ലയുടെ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. വ്യവസായിക ആവശ്യത്തിന് എറണാകുളത്തെയാണ് വ്യവസായകേന്ദ്രം ആശ്രയിക്കുന്നത്. തൊഴിലാളികളിൽ അധികംപേരും വരുന്നത് എറണാകുളം ജില്ലയിൽനിന്നാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിൽ ആയ വ്യവസായങ്ങള ഒരുവിധം ഉണർത്തി വരുന്നതിനിടയിലാണ് വീണ്ടും ലോക്ഡൗണിൽ ആയത്. ഇനിയും അടച്ചിടൽ തുടർന്നാൽ സർക്കാർ പറഞ്ഞാൽപോലും തുറക്കാൻ ആവാത്ത സ്ഥിതിയിൽ ആകും. ഇക്കാര്യം വ്യവസായവകുപ്പിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ലോക്ഡൗണി​ൻെറ അധികാരം കലക്ടറിൽ നിക്ഷിപ്തമാണന്ന് അറിയുന്നത്. ഒരുവ്യവസായസ്ഥാപനത്തിൽ തൊഴിലാളികൾക്ക് കോവിഡ് ബാധിക്കുകയാണെങ്കിൽ ആ വ്യവസായശാല മാത്രം അടച്ചുപൂട്ടിക്കൊണ്ട് രോഗത്തെ നിയന്ത്രിക്കുകയാണ് ശാസ്ത്രീയ മാർഗമെന്ന്​ വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. അരൂരിലെ ചെറുവഴികൾപോലും അടച്ചിട്ട് നിയന്ത്രിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. എറണാകുളം ജില്ലയെ ആശ്രയിച്ചാണ് സാധാരണ തൊഴിലാളികൾപോലും അരൂരിൽ ജീവിക്കുന്നത്. അടിയന്തരമായി ഇക്കാര്യം പരിഗണിക്കണമെന്ന് വ്യവസായികളുടെ സംഘടനനേതാക്കൾ എസ്. ജീവൻ, വി. അമർനാഥ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.