താമരക്ക​ുളത്ത്​ ആശങ്ക

ചാരുംമൂട്: തീവ്രവ്യാപന മേഖലയായ താമരക്കുളം പഞ്ചായത്തിൽ മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശം ആശങ്കയിൽ. കണ്ണനാകുഴി ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ ശനിയാഴ്ചയും മത്സ്യം വിറ്റയാൾക്കാണ് രോഗം ബാധിച്ചത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ പേരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. കായംകുളത്തെ മത്സ്യവിപണനകേന്ദ്രത്തിലെ രോഗികളുമായി സമ്പർക്കമുണ്ടായ ഇയാളുടെ സ്രവം പരിശോധനക്ക് എടുത്തിരുന്നു. തുടർന്ന് ക്വാറൻറീനിൽ പോകാതെ കച്ചവടത്തിനിറങ്ങിയതാണ് പ്രശ്നമായത്. നൂറനാട് െഎ.ടി.ബി.പി ക്യാമ്പിലെ കോവിഡ് വ്യാപനം ആശങ്ക പരത്തുന്നതിനിടെയാണ് പുതിയ സംഭവമെന്നതും ശ്രദ്ധേയമാണ്. ഇൗ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന വാർഡുതല ജാഗ്രത സമിതിയോഗം സ്ഥിതിഗതികൾ വിലയിരുത്തി പ്രതിരോധപ്രവർത്തനങ്ങൾക്ക് രൂപം നൽകി. കണ്ടെയ്ൻമൻെറ് സോണായ താമരക്കുളത്ത് കൂടുതൽ ജാഗ്രത നിർദേശങ്ങൾ നൽകിയിരിക്കുകയാണ്. ഐ.ടി.ബി.പി ക്യാമ്പിലെ 10 പേരുടെ സ്രവസാമ്പിൾകൂടി ശനിയാഴ്ച ശേഖരിച്ചിട്ടുണ്ട്. നൂറനാട് ലെപ്രസി സാനറ്റോറിയത്തിൽ സൂപ്രണ്ട് ഡോ. പി.വി. വിദ്യയുടെ മേൽനോട്ടത്തിൽ കോവിഡ് കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. മണ്ണഞ്ചേരിയിൽ ജാഗ്രത ശക്തമാക്കി മണ്ണഞ്ചേരി: മത്സ്യ മൊത്തവിൽപനക്കാരായ രണ്ടുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കോവിഡ് പ്രതിരോധനടപടികൾ കർശനമാക്കി മണ്ണഞ്ചേരി. കലവൂരിലെയും മണ്ണഞ്ചേരിയിലെയും മത്സ്യമാർക്കറ്റുകൾ അടച്ചുപൂട്ടി പഞ്ചായത്ത് സീൽ ചെയ്ത നിലയിലാണ്. പ്രദേശത്ത് മത്സ്യവിപണനവും ആൾക്കൂട്ടവും വിലക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ളവരിൽ 25 പേർക്ക് നടത്തിയ റാപിഡ് ടെസ്​റ്റിലാണ് ഒരാൾക്കുകൂടി രോഗം കണ്ടെത്തിയത്. ഇയാളെയും രാത്രി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും സമ്പർക്കപ്പട്ടികയിലുള്ള നൂറ്റിയമ്പതോളം പേരെ ക്വാറൻറീനിലാക്കി. ഇത് കർശനമായി പാലിക്കു​െന്നന്ന് ഉറപ്പാക്കുന്നതിന് ആശ വളൻറിയർമാർക്കും ജെ.എച്ച്.ഐമാർക്കും നിർദേശം നൽകി. കഴിഞ്ഞ 11ന് പൊന്നാട് നടന്ന ഗൃഹപ്രവേശന ചടങ്ങിൽ കോവിഡ് ബാധിച്ച കുമരകം സ്വദേശി പങ്കെടുത്തതി​ൻെറ അടിസ്ഥാനത്തിൽ ഇവിടെ എത്തിയവരെയും നിരീക്ഷണത്തിലാക്കി. ഇയാൾ ഇതേദിവസം കുമരകത്തുനിന്ന്​ രാവിലെ 10ന് മുഹമ്മയിലേക്കും ഉച്ചക്ക്​ രണ്ടിന് തിരിച്ചുമുള്ള ബോട്ടുകളിൽ യാത്ര ചെയ്തിരുന്നു. ഇതേസമയം യാത്ര ചെയ്ത മറ്റുയാത്രക്കാരും ക്വാറൻറീനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സബ് രജിസ്ട്രാർ ഓഫിസിൽ കണ്ടെയ്ൻമൻെറ്​ സോണിൽനിന്നുള്ളവർപോലും രജിസ്ട്രേഷന് എത്തുന്നതായി പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.